പ്രധാന താള്‍  വാര്‍ത്ത  ധനകാര്യം  വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൊബിഫോണുമായി ബി.പി.എല്‍ ഘടകം

ശക്തമായ ഒരു തിരിച്ചുവരവ്‌ നടത്താനുള്ള ഉദ്ദേശത്തോടെ ബി.പി.എല്‍ കമ്പനി ഘടകം മൊബിഫോണ്‍ വിപണിയിലെത്തിക്കുന്നു.

മൊബൈ‌ല്‍ ഫോണ്‍ രംഗം ഇന്ത്യയില്‍ ആരംഭിച്ച സമയത്ത്‌ മുന്നിട്ടു നിന്നിരുന്ന ബി.പി.എല്‍ പിന്നീട്‌ തീര്‍ത്തും നിഷ്‌പ്രഭമാവുമയാണുണ്ടായത്‌. ഇലക്‌ട്രോണിക്‌സ്‌ രംഗത്തെയും സ്ഥിതി ഇതു തന്നെയാണ്‌. ഇത്തരമൊരു സാഹചര്യത്തിലാണ്‌ ബി.പി.എല്‍ പുതിയ മൊബിഫോണുമായി രംഗത്തെത്തുന്നത്‌.

ബി.പി.എല്ലിന്‍റെ ഉപഘടകമായ എന്‍.ഐ.മൈക്രോയാണ്‌ ജി.എസ്‌.എം സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഫിക്‌സഡ്‌ വയര്‍ലെസ്‌ ഫോണായ മൊബിഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്‌. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സി.ആര്‍. മേനോന്‍ വെളിപ്പെടുത്തിയതാണിത്‌.

ഓണത്തിന്‌ മലയാളികള്‍ക്കുള്ള സമ്മാനം എന്ന നിലയ്ക്ക്‌ ഓഗസ്റ്റിലാണ്‌ കമ്പനി മൊബിഫോണ്‍ വിപണിയിലെത്തിക്കുന്നത്‌. തുടക്കത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും പുറത്തിറക്കുന്ന ഫോണ്‍ വര്‍ഷാവസാനത്തോടെ രാജ്യവ്യാപകമായി ലഭ്യമാകും.

തികച്ചും സ്വതന്ത്രമായി മൊബെയില്‍ ഫോണ്‍ പോലെ ഉപയോഗിക്കാം എന്നതാണ്‌ മൊബി ഫോണിന്‍റെ പ്രത്യേകത. . സിം കാര്‍ഡ്‌ ഉപയോഗിക്കുന്നതിനാല്‍ ഏത്‌ ജി.എസ്‌.എം സേവനദാതാവിനെ വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നതാണ്‌ മറ്റൊരു പ്രത്യേകത.
കൂടുതല്‍
മസ്‌കറ്റ്‌ ഹോട്ടല്‍ ഹെറിറ്റേജ്‌ ഹോട്ടലാക്കുന്നു
വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ദ്ധന
കൊച്ചിയിലേക്ക്‌ കൂടുതല്‍ വിമാനസര്‍വീസുകള്‍
യുടിഐ ബാങ്ക്‌ അറ്റാദായം 174 കോടി
ഐ.പി.ഒ : ഇന്ത്യയ്ക്ക്‌ ആറാം സ്ഥാനം
പണപ്പെരുപ്പം 4.27% ആയി ഉയര്‍ന്നു