ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ലേഖനങ്ങള്‍ » പത്ത് കമ്പനികളുടെ നഷ്ടം 12000 കോടി (Five of top-10 cos lose Rs 24k cr; RIL maintains top slot)
Feedback Print Bookmark and Share
 
PRO
കഴിഞ്ഞയാഴ്ച സെന്‍സെക്സിലെ മികച്ച പത്ത് കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെ മുന്നില്‍. 3.49 ലക്ഷം കോടിയാണ് കമ്പനിയുടെ വിപണി മൂലധനം. അതേസമയം മികച്ച പത്ത് കമ്പനികളില്‍ അഞ്ചെണ്ണത്തിന് മാത്രം 24000 കോടി രൂപ നഷ്ടം നേരിട്ടു.

നവംബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ ഒഎന്‍‌ജി‌സി, എംഎംടിസി, എന്‍എംഡിസി, ഭെല്‍, ഭാര്‍തി എയര്‍ടെല്‍ എന്നിവ മാത്രം 24665.37 കോടി രൂപയാണ് നഷ്ടം നേരിട്ടത്. മറ്റ് അഞ്ച് കമ്പനികളായ ഐലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, എസ്ബിഐ, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ കമ്പനികള്‍ 12,365.47 കോടി രൂപ ലാഭമുണ്ടാക്കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1338 കോടി രൂപയാണ് കഴിഞ്ഞയാഴ്ച വിപണി മൂലധനത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. നവംബര്‍ 13ന് അവസാനിച്ച ആഴ്ചയില്‍ 347799 കോടി രൂപയായിരുന്നു റിലയന്‍സിന്‍റെ വിപണി മൂലധനം. മൈനിംഗ് സ്ഥാപനമായ എന്‍എംഡിസിയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. കമ്പനിയുടെ വിപണി മൂലധനം 8445 കോടിയിലേക്ക് താഴ്ന്നു.

സര്‍ക്കാര്‍ സ്ഥാപനമായ ഒ എന്‍ ജി സി, 3069 കോടി നഷ്ടത്തില്‍ വിപണി മൂലധനം 2,50,066 കോടിയായി. എന്‍ടിപിസി 124 കോടി നേട്ടമുണ്ടാക്കി നാലാം സ്ഥാനത്തുനിന്ന് മൂന്നാമതെത്തി. 7883 കോടി രൂപ നഷ്ടത്തില്‍ എംഎംടിസി നാലാം സ്ഥാനത്തേക്ക് താഴ്ന്നു. എന്‍ടിപിസിയുടെ മൂലധനം 177360 കോടിയും എംഎംടിസിയുടെ വിപണി മൂലധനം 172259 കോടിയുമാണ്.

എന്‍ എം ഡി സി അഞ്ചാം സ്ഥാനത്തും തൊട്ടുതാഴെ യഥാക്രമം എസ്ബിഐയും ഇന്‍ഫോസിസുമാണ്. എന്‍ എം ഡി സിയുടെ വിപണി മൂലധനം 1,64,356.64 കോടി രൂപയാണ്. എസ്ബിഐ, ഇന്‍ഫോസിസ് എന്നിവയുടെ വിപണി മൂലധനം യഥാക്രമം 1,48,292 കോടിയും 1,39,173 കോടി രൂപയും ആണ്. ഐടി സ്ഥാപനമായ ടി സി എസ് 4521 കോടി കൂട്ടിച്ചേര്‍ത്ത് 1,35,692.68 കോടിയിലെത്തി. 465 കോടി നഷ്ടപ്പെട്ടിട്ടും ഒന്‍പതാം സ്ഥാനത്തേക്ക് കയറി. ഭാര്‍തി എയര്‍ടെല്‍ 4083 കോടി നഷ്ടത്തില്‍ പട്ടികയില്‍ അവസാന സ്ഥാനത്തായി. 1,09,633.76 കോടി രൂപയാണ് എയര്‍ടെലിന്‍റെ വിപണി മൂലധനം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍