പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ലേഖനങ്ങള്‍ > കാര്‍ വില വീണ്ടും കൂടിയേക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാര്‍ വില വീണ്ടും കൂടിയേക്കും
ആഭ്യന്തര വിപണിയില്‍ കാര്‍ വില വീണ്ടും കൂടിയേക്കുമെന്ന് സൂചന. എങ്കിലും വിലയില്‍ വലിയ വര്‍ദ്ധന ഉണ്ടാവാന്‍ സാധ്യതയില്ല.

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വില്‍പ്പന നികുതി 12 ശതമാനത്തില്‍ നിന്ന് 4 ശതമാനം കണ്ട് കുറച്ചതിനെ തുടര്‍ന്ന് കാര്‍ നിര്‍മ്മാണ കമ്പനികള്‍ വിവിധ മോഡല്‍ കാറുകള്‍ക്ക് വില കുറച്ചിരുന്നു.

ഇതിനൊപ്പം ക്രിസ്മസ്, പുതുവര്‍ഷം എന്നിവയോട് അനുബന്ധിച്ച് സാധാരണ നിലയ്ക്കുള്ള ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വാഹന വിപണിക്ക്, പ്രത്യേകിച്ച് കാര്‍ വില്‍പ്പനയില്‍ സാമാന്യം വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ടെന്ന് സൂചനയുണ്ട്.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ തന്നെ ജനറല്‍ മോട്ടേഴ്സ്, ഫോര്‍ഡ്, ടയോട്ട എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഇതിനൊപ്പം ഇന്ത്യയിലും വിവിധ കമ്പനികളുടെ വാഹന വില്‍പ്പനയില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്.

എങ്കിലും നിലവിലെ സാഹചര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ അല്ല എന്ന കാരണത്താല്‍ മിക്ക വാഹന നിര്‍മ്മാണ കമ്പനികളും വില നേരിയ തോതിലെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മാരുതി, ഹ്യുണ്ടായ് എന്നിവയ്ക്കൊപ്പം ടൊയോട്ടയും ജനുവരി ഒന്നോടെ കാര്‍ വില വര്‍ദ്ധിപ്പിക്കും.

1 | 2  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യുഎ‌ഇയില്‍ കൂട്ടപ്പിരിച്ചുവിടല്‍
റബ്ബര്‍ വിലയിടിവ്: കേരളത്തിന് തിരിച്ചടി
മാരുതിക്ക് 25 വയസ് പൂര്‍ത്തിയായി
പണപ്പെരുപ്പത്തെ നേരിടാനുള്ള വഴികള്‍
ഒബാമയുടെ സാമ്പത്തിക അജന്‍ഡ
പലിശ വീണ്ടും കുറഞ്ഞേക്കും