പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ലേഖനങ്ങള്‍ > ടൂറിസം ദിനത്തില്‍ ‘കാലാവസ്ഥ മാറ്റം’
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടൂറിസം ദിനത്തില്‍ ‘കാലാവസ്ഥ മാറ്റം’
PROPRO
ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക ഘടനയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയ വിനോദ സഞ്ചാര വ്യവസായത്തിന്‍റെ സ്വാധീനം വിളിച്ചോതി സെപ്തംബര്‍ 27 ലോക ടൂറിസം ദിനമായി ആചരിക്കുന്നു. ആധുനിക ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നായ കാലാവസ്ഥ മാറ്റത്തെ പ്രധാന പ്രമേയമാക്കി ഇത്തവണത്തെ ടൂറിസം ദിനം ആചരിക്കാനാണ് ഐക്യരാഷ്ട്രസഭ തീരുമാനിച്ചിരിക്കുന്നത്.

ഈ പ്രശ്നത്തോട് ടൂറിസം മേഖലയുടെ പ്രതികരണങ്ങളാണ് ഇത്തരത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുക. ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം സംഘടന (യു എന്‍ ഡ്ബ്ല്യു ടി ഒ) യുടെ മുന്നാം പൊതുസഭയില്‍ 1979ലാണ് വിവിധ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ ടൂറിസം ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഇത് 1980 മുതല്‍ മുടക്കമില്ലാതെ തുടരുകയും ചെയ്യുന്നു.

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താന്‍ബുള്ളില്‍ 1997ല്‍ ചേര്‍ന്ന യു എന്‍ ഡ്ബ്ല്യു ടി ഒ പൊതുസഭ ഓരോ വര്‍ഷത്തെയും ടൂറിസം ദിനാഘോഷങ്ങളുടെ ആതിഥേയത്വം പ്രത്യേക രാജ്യങ്ങളെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. ഇതു പ്രകാരം 2008ലെ ടൂറിസം ദിനാഘോഷങ്ങളുടെ ആതിഥേയത്വം വഹിക്കുന്നത് പെറുവാണ്.

‘കാലവസ്ഥാ വ്യത്യാനവും ആഗോള താപനവും ഉയര്‍ത്തുന്ന വെല്ലുവിളികളോട് ടൂറിസം മേഖല പ്രതികരിക്കുന്നു’, എന്നതാണ് ഇത്തവണത്തെ ടൂറിസം ദിനത്തിന്‍റെ പ്രമേയം. ഐക്യരാഷ്ട്രസഭയുടെ ‘മില്ലേനിയം വികസന ലക്‌ഷ്യങ്ങളുടെ’ ഭാഗമെന്ന് നിലയിലും ഇത്തവണത്തെ പ്രമേയത്തിന് വന്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്.

ടൂറിസത്തിന്‍റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും അമിതമായ നഗരവത്കരണവും കാലാവസ്ഥ വ്യത്യാനത്തിന് ഇട നല്‍ക്കുമെന്നും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടൂറിസം വ്യവസായത്തിന് തിരിച്ചടിയാകുമെന്നും പരക്കെ അംഗീകരിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടൂറിസത്തെ പരിസ്ഥിതിയുമായി യോജിച്ചു പോകുന്ന വ്യവസായമായി വളര്‍ത്തിയെടുക്കുക എന്ന ചര്‍ച്ച സജീവമാകുന്നത്.

പ്രകൃതിയുമായി താതാത്മ്യം പ്രാപിച്ചുള്ള ഇക്കോ ടൂറിസം പദ്ധതി, ഹോം സ്റ്റേകള്‍ ഉളപ്പടെയുള്ള വികേന്ദ്രീകൃത ടൂറിസം പദ്ധതികള്‍ തുടങ്ങിയവയിലൂടെ ഇതിന് ഒരു ബദല്‍ വികസന മാതൃക കേരളം പോലെയുള്ള സ്ഥലങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സമീപനം തന്നെയാണ് ടൂറിസം വ്യവസായത്തിന്‍റെ സുസ്ഥിര വികസനത്തിന് ആവശ്യം എന്ന ഓര്‍മ്മപ്പെടുത്തലും കൂടിയാകുകയാണ് ഈ വര്‍ഷത്തെ ടൂറിസം ദിനത്തിന്‍റെ പ്രധാന പ്രമേയം.
കൂടുതല്‍
പുത്തന്‍ തലമുറ ബാങ്കുകള്‍ക്ക് തിരിച്ചടി
ആര്‍.ബി.ഐ നയം ഉദാരമാക്കിയേക്കും
വിലക്കയറ്റം തടയാന്‍ ലഭ്യത കൂട്ടുന്നു
പലിശഭൂതത്തെ പേടിച്ച് കാറുകള്‍
മൊബൈല്‍ പരസ്യങ്ങള്‍ കുറയുന്നു
‘പാര്‍ക്കിങ്ങ് പ്രീയ’ ഡല്‍ഹി