സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരത്തുള്ള പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലും, പ്രിയദര്‍ശിനി ഇന്‍സ്റ്റിട്യൂട്ടിലും മറ്റ് അംഗീകൃത സ്വാശ്രയ പാരാമെഡിക്കല്‍ കോളേജുകളിലേയും വിവിധ പാരാമെഡിക്കല്‍ കോഴ്സുകളില്‍ 2007 - 2008ലെ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി.
ലിസ്റ്റ് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലും, കാസര്‍കോട് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും പരിശോധനക്കു ലഭിക്കും.
ലിസ്റ്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ഡിസംബര്‍ 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ രേഖാമൂലം അറിയിക്കണം.
|