ഡിപ്ലോമാ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍റ് പി.സി.മെയിന്‍റനന്‍സ് കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. പത്താംക്ലാസ് പാസായവര്‍ക്ക് കോഴ്സിന് ചേരാവുന്നതാണ്.
ഐ.എച്ച്.ആര്‍.ഡിയുടെ പുതുപ്പള്ളി, പെരിന്തല്‍മണ്ണ, അടൂര്‍, കലഞ്ഞൂര്‍, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും വടക്കഞ്ചേരി, കോഴിക്കോട്, അപ്ലൈഡ് സയന്‍സ് കോളേജുകളിലും വടകര, മാള പോളിടെക്നിക്കുകളിലും തിരുവനന്തപുരം, എറണാകുളം മേഖലാകേന്ദ്രങ്ങളിലും തിരൂര്‍, ചേര്‍പ്പ് എക്സ്റ്റന്‍ഷന്‍ സെന്ററുകളിലുമാണ് കോഴ്സുകള്‍ നടത്തുന്നത്.
അപേക്ഷാ ഫോറവും നിബന്ധനകളും 25/- രൂപയ്ക്ക് ഡിസംബര്‍ 21 വരെ ലഭിക്കും. തപാലില്‍ വേണ്ടവര്‍ ട്രെയിനിങ് സെന്‍റര്‍ മേധാവിയുടെ പേരില്‍ മാറാവുന്ന 40/- രൂപയുടെ ഡി.ഡി സഹിതം 17ന് മുമ്പ് സ്ഥാപനമേധാവിക്ക് അപേക്ഷിക്കണം. അപേക്ഷ 21ന് മുമ്പ് അതത് ട്രെയിനിങ് കേന്ദ്രങ്ങളില്‍ ലഭിക്കണം.
|