പ്രധാന താള്‍ > വാര്‍ത്ത > കരിയര്‍ > പരീക്ഷാഫലം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഡിഫന്‍സ്‌ സര്‍വീസ്‌ പരീക്ഷ ഫെബ്രുവരി 17ന്‌
Indian Defence Service
FILEFILE
യു.പി.എസ്.സിയുടെ കമ്പൈന്‍ഡ്‌ ഡിഫന്‍സ്‌ സര്‍വീസ്‌ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2008 ഫെബ്രുവരി 17 നാണ് പരീക്ഷ. തിരുവനന്തപുരവും കൊച്ചിയും പരീക്ഷാ കേന്ദ്രമാണ്‌.

ഇന്ത്യന്‍ മിലിറ്ററി അക്കാദമി, നേവല്‍ അക്കാദമി, എയര്‍ഫോഴ്സ്‌ അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ്‌ ട്രെയിനിങ്ങ്‌ അക്കാദമി എന്നി‍വിടങ്ങളില്‍ 2009 ഏപ്രിലില്‍ ആരംഭിക്കുന്ന കോഴ്സിലേക്കാണ് പ്രവേശനം.

ഇന്ത്യന്‍ മിലിറ്ററി അക്കാദമി: അംഗീകൃത സര്‍വകലാശാല ബിരുദം, അവിവാഹിതരായ പുരുഷന്‍മാരായിരിക്കണം. 1985 ജനുവരി രണ്ടിന് മുമ്പോ 1990 ജനുവരി ഒന്നി‍നു ശേഷമോ ജനിച്ചവരാകരുത്‌.

നേവല്‍ അക്കാദമി: എഞ്ചി‍നിയറിങ്ങ്‌ ബിരുദമോ ഫിസിക്സും മാത്തമാററിക്സും പഠിച്ച്‌ ബി.എസ്‌സിയോ. അവിവാഹിതരായ പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. 1987 ജനുവരി രണ്ടി‍നു മുമ്പോ (എന്‍സിസി നേവല്‍ വിംഗ്-സി സര്‍ട്ടിഫിക്കറ്റുകാരാണെങ്കില്‍ 85 ജനുവരി രണ്ടി‍നു മുമ്പോ)1990 ജനുവരി ഒന്നി‍നു ശേഷമോ ജനിച്ചവരാകരുത്‌.

എയര്‍ഫോഴ്സ്‌ അക്കാദമി: എഞ്ചി‍നിയറിങ്ങ്‌ ബിരുദമോ പ്ലസ്ടു തലത്തില്‍ ഫിസിക്സ്‌, മാത്തമാറ്റിക്സ്‌ വിഷയങ്ങള്‍ പഠിച്ച്‌ ബിരുദമോ. അവിവാഹിതരായ പുരുഷന്‍മാരായിരിക്കണം. 1986 ജനുവരി രണ്ടി‍നു മുമ്പോ 1990 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്‌.

ഓഫീസേഴ്സ്‌ ട്രെയിനിങ്ങ്‌ അക്കാദമി (എസ്‌.എസ്.സി കോഴ്സ്‌ ഫോര്‍ മെന്‍): അംഗീകൃത സര്‍വകലാശാല ബിരുദം. അവിവാഹിതരോ വിവാഹിതരോ ആയ പുരുഷന്‍മാര്‍ക്ക്‌ അപേക്ഷിക്കാം. 1984 ജനുവരി രണ്ടി‍നു മുമ്പോ 1990 ജനുവരി ഒന്നി‍നു മുമ്പോ ജനിച്ചവരാകരുത്‌.

ഓഫീസേഴ്സ്‌ ട്രെയിനിങ്ങ്‌ അക്കാദമി (എസ്‌.എസ്.സി നോണ്‍ടെക്നിക്കല്‍ - വിമണ്‍): അംഗീകൃത സര്‍വകലാശാല ബിരുദം. അവിവാഹിതരോ ബാധ്യതകളില്ലാ‍ത്ത വിധവകളോ ആയ വനിതകള്‍ക്ക്‌ അപേക്ഷിക്കാം. 1984 ജനുവരി രണ്ടി‍നു മുമ്പോ 1990 ജനുവരി ഒന്നി‍നു മുമ്പോ ജനിച്ചവരാകരുത്‌. സര്‍വീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകള്‍ക്ക്‌ പ്രായപരിധിയില്‍ ഇളവുണ്ട്. അങ്ങനെയുള്ളവര്‍ 1979 ജനുവരി രണ്ടി‍നു മുമ്പോ 1989 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്‌.

എല്ലാ കോഴ്സുകളിലേക്കും പ്രവേശനത്തിന്‌ ഡിഫന്‍സ്‌ സര്‍വീസ്‌ പരീക്ഷയുടെ വിശദമായ വിജ്ഞാപനത്തില്‍ അനുബന്ധം അഞ്ചില്‍ പറയുന്ന നിശ്ചിത യോഗ്യതകള്‍ വേണം. www.upsc.gov.in വെബ്സൈറ്റില്‍ വിശദമായ വിവരങ്ങളുണ്ട്. അപേക്ഷാഫോറം പ്രധാനപ്പെട്ട ഹെഡ്‌ പോസ്‌ററ്‌ ഓഫീസുകളില്‍ നിന്ന് 20 രൂപക്ക്‌ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷക്കൊപ്പം 100 രൂപ അപേക്ഷാഫീസ്‌ (എസ്.സി/എസ്.ടിക്ക്‌ ഫീസില്ല). സെന്‍‌ട്രല്‍ റിക്രൂട്ട്‌മെന്‍റ് ഫീ സ്റ്റാമ്പായി പതിക്കണം. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 29 നു മുമ്പ്‌ Secretary, Union Public Service Commission, Dholpur House, Shahjahan Road, New Delhi-110 069 എന്ന വിലാസത്തില്‍ ലഭിക്കണം.
കൂടുതല്‍
വിവിധ പരീ‍ക്ഷകള്‍ക്കുള്ള തീയതി
സര്‍വ്വകലാശാല നടപടി പ്രതിസന്ധി സൃഷ്ടിക്കുന്നു
പവര്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിട്യൂട്ടില്‍ പോസ്റ്റ്‌ ഡിപ്ലോമ കോഴ്സ്‌
ദുബായ് കെയര്‍ വിദ്യാഭ്യാസ പദ്ധതി
പി.ജി/പോസ്റ്റ് ഡോക്ടറല്‍ കോഴ്സുകളില്‍ പ്രവേശനം
പി.ജി.സര്‍ട്ടിഫിക്കറ്റ് ഇന്‍ മെഡിക്കല്‍ ആന്‍റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്