കേരള സര്‍വ്വകലാശാലയുടെ തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം പി.ജി.സര്‍ട്ടിഫിക്കറ്റ് ഇന്‍ മെഡിക്കല്‍ ആന്‍റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറ് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്. കോഴ്സ് ഫീസ് 5000 രൂപ. ഉയര്‍ന്ന പ്രായപരിധിയില്ല. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍.
അപേക്ഷാ ഫോറം ലഭിക്കുന്നതിന് ഡയറക്ടര്‍, സി.എ.സി.ഇ.ഇയുടെ പേരില്‍ കേരള സര്‍വ്വകലാശാല ഓഫീസ് കാമ്പസിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖയില്‍ അക്കൌണ്ട് നമ്പര്‍ 57002299878 ല്‍ 100 രൂപ അടച്ച് രസീത് ഹാജരാക്കുകയോ, ഡയറക്ടര്‍ സി.എ.സി.ഇ.ഇ യൂണിവേഴ്സിറ്റി ഓഫ് കേരള എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 110 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് (എസ്.ബി.ടിയുടേയോ, ജില്ലാ സഹകരണ ബാങ്കിന്‍റെയോ) നല്‍കുകയോ വേണം.
തപാലില്‍ വേണ്ടവര്‍ ഡി.ഡിയോടൊപ്പം അഞ്ചു രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം ഡയറക്ടര്‍, സി.എ.സി.ഇ.ഇ, യൂണിവേഴ്സിറ്റി ഓഫ് കേരള, പി.എം.ജി ജംഗ്ഷന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. (ഫോണ്‍ 0471 2302523) മതിയായ രേഖകള്‍ക്കൊപ്പം പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഏഴ്.
|