സ്റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്റ്റ്‌ (സെറ്റ്‌-2010) ജൂണ്‍ ആറിന്‌

തിരുവനന്തപുരം| WEBDUNIA|
PRO
ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷ (സ്റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്റ്റ്‌) ജൂണ്‍ ആറിന്‌ നടത്തും. പരീക്ഷ നടത്തുന്നതിനുള്ള ചുമതല എല്‍ ബി എസ്‌ സെന്‍റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ് ടെക്നോളജിക്കാണ്‌. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ രണ്ടാം ക്ലാസ്‌ ബിരുദാനന്തര ബിരുദവും, ബി എഡും ആണ്‌ അടിസ്ഥാന യോഗ്യത.

ചില വിഷയങ്ങളെ ബി എഡില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. എല്‍ റ്റി റ്റി സി ആന്‍ഡ് ഡി എച്ച് റ്റി ഒഴികെയുള്ള ട്രെയിനിങ്‌ യോഗ്യതകള്‍ ബി എഡിന്‌ തുല്യമായി പരിഗണിക്കില്ല. എസ് സി/എസ്‌ റ്റി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്‌ ബിരുദാനന്തര ബിരുദത്തിന്‌ അഞ്ച്‌ ശതമാനം മാര്‍ക്ക്‌ ഇളവുണ്ട്‌.

ലാറ്റിന്‍ വിഷയത്തില്‍ സെറ്റ്‌ പരീക്ഷ എഴുതുവാന്‍ ഉദ്ദേശിക്കുന്നവര്‍, ഡിഗ്രി തലത്തില്‍ ലാറ്റിന്‍ സെക്കന്‍ഡ് ലാംഗ്വേജായി എടുത്ത്‌ ലാറ്റിന്‌ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്‌ നേടിയവരും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാതെ സെക്കന്‍ഡ് ക്ലാസ്സ്‌ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ബിരുദവും നേടിയവരുമായിരിക്കണം. പി ജി ബിരുദം മാത്രം നേടിയവര്‍ 2009ല്‍ ബി എഡിന്‌ പ്രവേശനം ലഭിച്ചവരായിരിക്കണം. ബി എഡ്‌ ബിരുദം മാത്രം നേടിയവര്‍ 2009-2010 അദ്ധ്യായനവര്‍ഷത്തില്‍ അവസാന വര്‍ഷ/സെമസ്റ്റര്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ പരീക്ഷ എഴുതുന്നവരായിരിക്കണം.

ഇപ്രകാരം പരീക്ഷ എഴുതുന്നവര്‍ക്ക്‌ സെറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുവാന്‍ ഈ അവസരത്തില്‍ തന്നെ പി ജി/ബി എഡ്‌ പരീക്ഷകള്‍ പാസായിരിക്കണം. പി ജി/ബി എഡ്‌ പരീക്ഷകള്‍ ഒരേ അവസരത്തില്‍ തന്നെ എഴുതുന്നവര്‍ സെറ്റ്‌ പരീക്ഷ എഴുതാന്‍ യോഗ്യരല്ല. ഈ വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും, ഇലക്ട്രോണിക്സിലും സെറ്റ്‌ പരീക്ഷ നടത്തും.

ജനറല്‍/ഒ ബി സി വിഭാഗത്തില്‍പ്പെടുന്നവര്‍ 500 രൂപയും, എസ് സി/എസ്‌ റ്റി വിഭാഗത്തില്‍പെടുന്നവര്‍ 250 രൂപയും നല്‍കിയാല്‍ കേരളത്തിലെ ഹെഡ്‌ പോസ്റ്റാഫീസുകളില്‍ പ്രോസ്പെക്ടസും അപേക്ഷഫോറവും മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ 17 വരെ ലഭിക്കും. തിരുവനന്തപുരം, തൈക്കാട്‌, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുണ്ടംകുളം, തൃശ്ശൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്‌, ഒറ്റപ്പാലം, പാലക്കാട്‌, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്‌, കോഴിക്കോട്‌ സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്‌, കാസര്‍കോട്‌, കണ്ണൂര്‍, തളിപ്പറമ്പ, തലശ്ശേരി ഹെഡ്പോസ്റ്റ്‌ ഓഫീസുകളില്‍ അപേക്ഷാ ഫോറം ലഭിക്കും.
കേരളത്തിന്‌ പുറത്തുള്ളവര്‍ അപേക്ഷ ലഭിക്കാന്‍ ഏതെങ്കിലും ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നും എല്‍ ബി എസ്‌ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത്‌ മാറാവുന്ന 550 രൂപ ഡി ഡിയും (എസ് സി/എസ് ടിക്കാര്‍ 300 രൂപ) ഡി ഡിയും മുന്‍കൂര്‍ എടുത്ത്‌ വിലാസം എഴുതിയ (31 സെന്റി. മീ X 25 സെന്റി. മീ) കവറും സഹിതം ഡയറക്ടര്‍, എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ ടെക്നോളജി, തിരുവനന്തപുരം വിലാസത്തില്‍ ഏപ്രില്‍ ഏഴിനകം അപേക്ഷിക്കണം.

എസ് സി/എസ്‌ ടി വിഭാഗത്തില്‍പെടുന്നവര്‍ ഫീസ്‌ ഇളവിനായി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷിക്കുന്നവര്‍, നിര്‍ബന്ധമായും എല്‍ ബി എസ്‌ സെന്‍ററിന്‍റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ഫോട്ടോ പതിച്ച അപേക്ഷ തിരുവനന്തപുരം എല്‍ ബി എസ്‌ സെന്‍ററില്‍ തപാലില്‍ ലഭിച്ചിരിക്കണം.

അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഹാജരാക്കേണ്ട ആവശ്യമില്ല. സെറ്റ്‌ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിനുശേഷം സെറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനുവേണ്ടി ഇവ ഹാജരാക്കിയാല്‍ മതിയാകും. പരീക്ഷയുടെ ഹാള്‍ടിക്കറ്റ്‌ എല്‍ ബി എസ്‌ സെന്‍ററിന്‍റെ വെബ്‌ സൈറ്റുകളില്‍ ഓണ്‍ലൈനായി ലഭിക്കും. കൂടുതല്‍ വിവരം www.lbskerala.com, www.lbscentre.org വെബ്സൈറ്റുകളില്‍ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :