തിരുവനന്തപുരം, വെള്ളി, 20 നവംബര്‍ 2009( 17:58 IST )
PRO
PRO
2010 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഫീസ് അടയ്ക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവായി. ഇതനുസരിച്ച് റഗുലറായി പഠിക്കുന്നവരില്‍ വയസ്സിളവിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാത്തവര്‍ക്ക് നവംബര്‍ 30 നകം അത് വാങ്ങി പരീക്ഷാഫീസ് പിഴയില്ലാതെ ഡിസംബര്‍ അഞ്ച് വരെ അടയ്ക്കാം.
ഇവരുടെ വിവരങ്ങള്‍ ഡിസംബര്‍ അഞ്ചിനകം സ്കൂള്‍ അധികൃതര്‍ അപ്‌ലോഡ് ചെയ്യണം. റഗുലര്‍ കാന്‍ഡിഡേറ്റ്സ് അല്ലാത്തവര്‍ക്ക് 200 രൂപ സൂപ്പര്‍ഫൈനോടെ നവംബര്‍ 30 വരെയും, 300 രൂപ സൂപ്പര്‍ഫൈനോടെ ഡിസംബര്‍ 14 വരെയും അപേക്ഷിക്കാം.
തിരുവനന്തപുരം എസ് എം വി ജി സ്കൂള്‍, എച്ച് എസ് എസ്, കൊല്ലം ഗവണ്‍മെന്‍റ് മോഡല്‍ ബോയ്സ് എച്ച് എസ് എസ്, പത്തനംതിട്ട ഗവണ്‍മെന്‍റ് എച്ച് എസ് എസ് ആന്‍ഡ് വി എച്ച് എസ് എസ്, ആലപ്പുഴ ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് എച്ച് എസ് എസ്, കോട്ടയം ഗവണ്‍മെന്‍റ് മോഡല്‍ എച്ച് എസ് എസ്, തൊടുപുഴ ഗവണ്‍മെന്‍റ് വി എച്ച് എസ് എസ്, എറണാകുളം എസ് ആര്‍ വി ഗവണ്‍മെന്‍റ് മോഡല്‍ വി എച്ച് എസ് എസ്, തൃശൂര്‍ ഗവണ്‍മെന്‍റ് എച്ച് എസ് എസ് ഫോര്‍ ബോയ്സ്, പാലക്കാട് ബിഗ്ബസാര്‍ ഗവണ്‍മെന്‍റ് എച്ച് എസ് എസ്, മലപ്പുറം ഗവണ്‍മെന്‍റ് എച്ച് എസ് ഫോര്‍ ബോയ്സ്, കോഴിക്കോട് ഗവണ്‍മെന്‍റ് ഗണപത് എച്ച് എസ് എസ് ഫോര്‍ ബോയ്സ്, കല്‍പ്പറ്റ ഗവണ്‍മെന്‍റ് വി എച്ച് എസ് എസ്, കണ്ണൂര്‍ ഗവണ്‍മെന്‍റ് വി എച്ച് എസ് എസ്, കാസര്‍കോട് ഗവണ്‍മെന്‍റ് എച്ച് എസ് എസ് എന്നിവയാണ് റഗുലര്‍ അല്ലാത്തവര്‍ക്കുള്ള പരീക്ഷാ കേന്ദ്രങ്ങള്‍.