അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » അസിസ്റ്റന്‍റ് ഡയറക്‌ടര്‍ നിയമനം (Vacancy for Assistant Director)
Feedback Print Bookmark and Share
 
സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റിയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ (പ്രൊക്യുര്‍മെന്‍റ്‌) തസ്തികയിലേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: മെറ്റീരിയല്‍ മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം/ എം കോം/സി എ ഇന്‍റര്‍. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം.

ഡപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ്‌ നിയമനം. ഡെപ്യൂട്ടേഷന്‍ കാലാവധി ഒരു വര്‍ഷം. താത്പര്യമുള്ളവര്‍ പ്രോജക്ട്‌ ഡയറക്ടര്‍, കേരള സ്റ്റേറ്റ്‌ എയ്ഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റി, റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം-695035 വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയ്ക്ക്‌ പുറത്ത്‌ തസ്തികയുടെ പേര്‌ എഴുതണം. ഡിസംബര്‍ 10 വരെ അപേക്ഷ സ്വീകരിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍