കൊച്ചിയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) ന്‍റെ സ്ഥിരം ഒഴിവുണ്ട്. യോഗ്യത: സി എ/ ഐ സി ഡബ്‌ള്യൂ എ ഫൈനല്‍, ഏതെങ്കിലും പ്രശസ്തമായ സ്ഥാപനത്തില്‍ 15 വര്‍ഷത്തില്‍ കുറയാതെയുള്ള പോസ്റ്റ് ക്വാളിഫിക്കേഷന്‍ പരിചയം.
പ്രായം: 2009 ജനുവരി ഒന്നിന് 50 വയസ്സില്‍ താഴെ. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25 നകം എറണാകുളം/ കോഴിക്കോട്/ തിരുവനന്തപുരം പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.