കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ കാഴ്ച സംബന്ധമായ തകരാറുള്ളവര്‍ക്കായി സംവരണം ചെയ്ത വെല്‍ഫയര്‍ ഓഫീസറിന്‍റെ സ്ഥിരമാകാന്‍ സാദ്ധ്യതയുള്ള ഒഴിവുണ്ട്.
യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദവും സോഷ്യല്‍ സയന്‍സിലുള്ള ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ലേബര്‍ ലാ ഇലക്ടീവ് സബ്ജക്ടായുള്ള എല്‍.എല്‍.ബി. ഇതേ മേഖലയിലുള്ള ഒന്ന്, രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം.
പ്രായം 2009 ഒക്ടബോര്‍ ഒന്നിന് 40 വയസ്സിനു താഴെ. (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, വികലാംഗത്വം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 25 നകം തിരുവനന്തപുരം/ എറണാകുളം /കോഴിക്കോട് പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.