ലാബ് ടെക്നീഷ്യന്

വെള്ളി, 13 നവംബര്‍ 2009( 18:09 IST )
കൊച്ചിന്‍ പോര്‍ട് ട്രസ്റ്റില്‍ ലാബ് ടെക്‌നീഷ്യന്‍റെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ശമ്പളം: 9768 രൂപ.
യോഗ്യത: ബി എസ് സി (എം എല്‍ ടി). പാത്തോളജിക്കല്‍/ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായം: 20-35 വയസ്സ്. 2009 ഒക്‌ടോബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട് സൈസ് ഫോട്ടോയും അഞ്ചു രൂപയുടെ സ്റ്റാമ്പ് പതിച്ച് സ്വന്തം വിലാസമെഴുതിയ കവറും സഹിതമുള്ള അപേക്ഷ നവംബര്‍ 16നകം ഇനിപ്പറയുന്ന വിലാസത്തില്‍ ലഭിക്കണം. Chief Medical Officer, Cochin Port Trust, Cochin - 682003.