അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » കലാപരിശീലന സ്റ്റൈപന്‍റ് (Stipend for Art training)
Feedback Print Bookmark and Share
 
കേരള സംഗീത നാടക അക്കാദമി നിര്‍ദ്ധനരായ കുട്ടികളുടെ കലാഭ്യസനത്തിന്‌ നല്‍കുന്ന സ്റ്റൈപന്‍റിന്‌ അപേക്ഷിക്കാം. ഭരതനാട്യം, മോഹിനിയാട്ടം, കേരള നൃത്തം, ശാസ്ത്രീയ സംഗീതം, (വായ്പാട്ട്‌, വീണ. വയലിന്‍, മൃദംഗം) കലാ വിഭാഗങ്ങള്‍ പരിശീലിക്കുന്നതിനാണ്‌ സ്റ്റൈപന്‍റ്.

10 നും 17 നും മദ്ധ്യേ പ്രായവും, രക്ഷിതാവിന്‍റെ വാര്‍ഷിക വരുമാനം 12,000/- രൂപയില്‍ താഴെയുള്ളവരുമാവണം. ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ്‌ സ്റ്റൈപന്‍റ്. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന്‌ വിലാസമെഴുതി അഞ്ച്‌ രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം, സെക്രട്ടറി. കേരള സംഗീത നാടക അക്കാദമി, തൃശൂര്‍-20 വിലാസത്തില്‍ അപേക്ഷിക്കണം.

ജനനത്തീയതി, രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയും ഡിസംബര്‍ 31 നകം അക്കാദമിയില്‍ ലഭിക്കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍