അസിസ്റ്റന്‍റ് മാനേജര്‍

ചൊവ്വ, 10 നവംബര്‍ 2009( 18:53 IST )
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള എസ്റ്റേറ്റ്സ് അസിസ്റ്റന്‍റ് മാനേജറുടെ ഒഴിവുണ്ട്. യോഗ്യത: അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി/ ബോട്ടണി വിഷയങ്ങളില്‍ ഏതിലെങ്കിലിലുമുള്ള ബിരുദം.
250 ഹെക്ടറില്‍ കുറയാത്ത വിസ്തീര്‍ണമുള്ള പ്ലാന്‍റേഷന്‍ ഇന്‍ഡസ്ട്രിയോ/ അഗ്രികള്‍ച്ചര്‍ ഡിപ്പാട്‌മെന്‍റിലോ ഉള്ള ഏഴ് വര്‍ഷത്തെ ജോലി പരിചയം. പ്രായം 35 വയസ്സ്. നിയമാനുസരണമുള്ള വയസ്സിളവ് അനുവദനീയം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്മെന്റ് ഓഫീസുകളില്‍ നവംബര്‍ 19 നകം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി കൂടി ഹാജരാക്കണം.
1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2 വും, ഫാക്‌ടറീസ് ആക്‌ടിന് കീഴില്‍വരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്‌ടറി ഇന്‍സ്പെക്‌ടര്‍മാരോ, ജോയിന്‍റ് ഡയറക്‌ടര്‍മാരോ സാക്‌ഷ്യപ്പെടുത്തിയിരിക്കണം.