ഫാക്‌ടറി മാനേജര്‍ ഒഴിവ്

ചൊവ്വ, 10 നവംബര്‍ 2009( 18:51 IST )
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാക്‌ടറി മാനേജരുടെ സ്ഥിരം ഒഴിവുണ്ട്. യോഗ്യത - മെക്കാനിക്കല്‍/ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം, അല്ലെങ്കില്‍ ബി.ടെക് റബ്ബര്‍ ടെക്നോളജി. എം.ബി.എ, അധികയോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന.
കൂടാതെ റബ്ബര്‍ പ്രോസസ്സിങ് ഫാക്‌ടറിയിലോ മറ്റേതെങ്കിലും പ്രശസ്തമായ സ്ഥാപനത്തിലോ മാനേജീരിയല്‍ ലവലിലുള്ള അഞ്ച് വര്‍ഷത്തെ ജോലി പരിചയം. പ്രായം 2009 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് ഓഫീസില്‍ നവംബര്‍ 20നകം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ജോലിചെയ്തു കൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍ ഒ സി കൂടി ഹാജരാക്കണം. 1960ലെ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-രണ്ടും, ഫാക്‌ടറീസ് ആക്‌ടിന് കീഴില്‍ വരുന്ന സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്‌ടറി ഇന്‍സ്പെക്‌ടര്‍മാരോ, ജോയിന്‍റ് ഡയറക്‌ടര്‍മാരോ സാക്‌ഷ്യപ്പെടുത്തിയിരിക്കണം.