കമ്പനി സെക്രട്ടറി ഒഴിവ്

ചൊവ്വ, 10 നവംബര്‍ 2009( 18:49 IST )
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 14000-18000 രൂപ ശമ്പളനിരക്കിലുള്ള കമ്പനി സെക്രട്ടറിയുടെ സ്ഥിരം ഒഴിവുണ്ട്. യോഗ്യത - ബിരുദം, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്‍ഡ്യയിലുള്ള മെമ്പര്‍ഷിപ്പ് കൂടാതെ പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ ഉള്ള ഏതെങ്കിലും പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ സെക്രട്ടറി എന്ന നിലയിലുള്ള നാല് വര്‍ഷത്തെ അല്ലെങ്കില്‍ അസിസ്റ്റന്‍റ് സെക്രട്ടറി എന്ന നിലയിലുള്ള എട്ട് വര്‍ഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷന്‍ എക്സ്പീരിയന്‍സ്.
പ്രായം 2009 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് ഓഫീസില്‍ നവംബര്‍ 21നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ജോലിചെയ്തു കൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍ ഒ സി കൂടി ഹാജരാക്കണം. 1960ലെ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-രണ്ടും, ഫാക്‌ടറീസ് ആക്‌ടിന് കീഴില്‍ വരുന്ന സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്‌ടറി ഇന്‍സ്പെക്‌ടര്‍മാരോ, ജോയിന്‍റ് ഡയറക്‌ടര്‍മാരോ സാക്‌ഷ്യപ്പെടുത്തിയിരിക്കണം.