അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » അസിസ്റ്റന്‍റ് മാനേജര്‍ ഒഴിവ്‌ (Vacancy for assistant manager)
Feedback Print Bookmark and Share
 
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തേക്ക്‌ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ്മാനേജറുടെ (ഓപ്പറേഷന്‍) താല്‍ക്കാലിക ഒഴിവുണ്ട്‌. യോഗ്യത: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ ആക്‌ട്‌, കമ്പനീസ്‌ ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിലോ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനത്തിലോ മീഡിയം വോള്‍ട്ടേജ്‌ ഇന്‍സലേഷന്‍ മെയിന്‍റനന്‍സില്‍ അഞ്ച്‌ വര്‍ഷത്തെ ജോലി പരിചയം.

പ്രായം 35 വയസ്സ്‌. നിയമാനുസൃത വയസ്സിളവ്‌ അനുവദനീയം.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തങ്ങളുടെ രജിസ്ട്രേഷന്‍ പരിധിയില്‍ വരുന്ന അതത്‌ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് ഓഫീസില്‍ നവംബര്‍ 18നകം നേരിട്ട്‌ ഹാജരായി പേര്‌ രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍ ഒ സി കൂടി ഹാജരാക്കണം. 1960ലെ ഷോപ്സ്‌ & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍ കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്‌-2വും, ഫാക്‌ടറീസ്‌ ആക്‌ടിന്‌ കീഴില്‍വരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്‌ടറി ഇന്‍സ്പെക്‌ടര്‍മാരോ ജോയിന്‍റ് ഡയറക്‌ടര്‍മാരോ സാക്‌ഷ്യപ്പെടുത്തിയിരിക്കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍