അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » കര്‍ണാടക ബാങ്കില്‍ ഓഫീസര്‍ (Vacancy in Karnataka Bank)
Feedback Print Bookmark and Share
 
PRO
PRO
കര്‍ണാടക ബാങ്കില്‍ ഓഫീസര്‍ സ്‌കെയില്‍-1 തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എഞ്ചിനീയറിംഗ്/ അഗ്രികള്‍ച്ചറല്‍ സയന്‍സ് ബിരുദം അല്ലങ്കില്‍ നിയമ ബിരുദവും ബാറില്‍ പ്രവൃത്തിപരിചയവും.

പ്രായം: 30 വയസ്സ്. 2009 ഒക്‌ടോബര്‍ ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1979 സെപ്‌തംബര്‍ 30നോ അതിനു ശേഷമോ ജനിച്ചവരാകണം അപേക്ഷകര്‍. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ അഞ്ച് വര്‍ഷം ഇളവുണ്ട്.

അപേക്ഷാഫീസ്: 250 രൂപ. (എസ് സി/ എസ് ടിക്കാര്‍ക്ക് 150 രൂപ). Karnataka Bank Limited എന്ന പേരില്‍ മാംഗ്ലൂരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്‌റ്റായാണ് പണം ഒടുക്കേണ്ടത്. പ്രായത്തില്‍ ഇളവു വേണ്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അയയ്‌ക്കണം.

എഴുത്തുപരീക്ഷയും അഭിമുഖവും വഴിയായിരിക്കും തിരഞ്ഞെടുപ്പ്. 2010 ജനുവരി മൂന്നിനായിരിക്കും പരീക്ഷ. ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരബാദ്, ബാംഗ്ലൂര്‍, മുംബൈ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം പ്രൊബേഷന്‍ കാലയളവായിരിക്കും.

അപേക്ഷ അയയ്‌ക്കുന്ന കവറിനു മുകളില്‍ Application for the officer's posts എന്ന് രേഖപ്പെടുത്തണം. വിലാസം: The Deputy General Manager (HR&IR), Karnataka Bank Limited, Head Office, Mahaveera Circle, Kankanady, Mangalore - 575002. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 14.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍