അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » ഇന്ത്യന്‍ നേവിയില്‍ ഓഫിസറാകണോ? (Want to become and officer in Indian Navy?)
Feedback Print Bookmark and Share
 
PRO
PRO
ഇന്ത്യന്‍ നേവിയില്‍ എക്‌സിക്യൂട്ടിവ്‌ ബ്രാഞ്ചിലെ നേവല്‍ ആര്‍മമെന്റ്‌ ഇന്‍സ്‌പെക്ഷന്‍ കേഡറില്‍ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ഡ്‌ ഓഫിസറാകാന്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക്‌ അവസരം. അവസാന തീയതി: നവംബര്‍ 14.

സാധാരണ പത്തു വര്‍ഷത്തേക്കുള്ള ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ വ്യവസ്‌ഥകള്‍ക്കു വിധേയമായി 14 വര്‍ഷത്തേക്കു വരെ നീട്ടിക്കിട്ടാം.

2010 ജൂലൈയില്‍ ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം തുടങ്ങും. രണ്ടു വര്‍ഷം പ്രൊബേഷനായിരിക്കും. ഉദ്യോഗക്കയറ്റത്തിനു സാധ്യതയുള്ള സബ്ലഫ്‌റ്റനന്റ്‌ റാങ്കിലായിരിക്കും തുടക്കം.

പത്തൊന്‍പതരയ്‌ക്കും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. 1985 ജൂലൈ രണ്ടിനും 1991 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം

എ.ഐ.സി.ടി.ഇ അംഗീകൃത സ്‌ഥാപനത്തില്‍ നിന്ന്‌ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/മെക്കാനിക്കല്‍ വിഷയത്തില്‍ ബിഇ /ബിടെക്‌ നേടിയവര്‍ക്കോ അല്ലെങ്കില്‍

ഇലക്‌ട്രോണിക്‌സ്/ഫിസിക്‌സ് വിഷയത്തില്‍ പിജി ബിരുദധാരികള്‍ക്കോ അപേക്ഷിക്കാം.

അപേക്ഷാര്‍ഥികള്‍ നിശ്‌ചിത ശാരീരിക യോഗ്യതകള്‍ ഉള്ളവരായിരിക്കണം. 157 സെ. മീ ഉയരവും ഉയരത്തിന്‌ ആനുപാതികമായ തൂക്കവും ഉണ്ടായിരിക്കണം.

കണ്ണട കൂടാതെ ദൂരക്കാഴ്‌ച രണ്ടു കണ്ണുകള്‍ക്കും 6/60, 6/60 ഉള്ളവരായിരിക്കണം. കണ്ണട ഉപയോഗിക്കുന്നവര്‍ക്ക്‌ 6/6, 6/12. നിശാന്ധതയോ വര്‍ണാന്ധതയോ പാടില്ല.

ഷോര്‍ട്ട്‌ ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌.എസ്‌.ബി ഇന്റര്‍വ്യൂവിനു ക്ഷണിക്കും. 2010 ജനുവരി -ജൂണില്‍ ബംഗളുരു, ഭോപ്പാല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എസ്‌.എസ്‌.ബി. അഭിമുഖവും വൈദ്യപരിശോധനയും നടത്തും. അഞ്ചു ദിവസം നീളുന്ന ഇന്റര്‍വ്യൂവിനു രണ്ടു ഘട്ടങ്ങളുണ്ടാകും. ആദ്യഘട്ടത്തില്‍ ഇന്റലിജന്‍സ്‌ ടെസ്‌റ്റ്, പിക്‌ചര്‍ പെര്‍സപ്‌ഷന്‍, സംഘചര്‍ച്ച. രണ്ടാം ഘട്ടത്തില്‍ സൈക്കോളജിക്കല്‍ ടെസ്‌റ്റ്, ഗ്രൂപ്‌ ടാസ്‌ക്ക്, ഇന്റര്‍വ്യൂ. തുടര്‍ന്നായിരിക്കു, വൈദ്യപരിശോധന. ആദ്യമായി എസ്‌എസ്‌ബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു മടക്കയാത്രയ്‌ക്കുള്ള രണ്ടാം ക്ലാസ്‌ യാത്രാബത്ത ലഭിക്കും.

നിശ്‌ചിത മാതൃകയില്‍ എ-4 പേപ്പറില്‍ ടൈപ്പ്‌ ചെയ്‌ത് അപേക്ഷ തയാറാക്കണം. ജനനത്തീയതി (എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ്‌), യോഗ്യത (എല്ലാ സെമസ്‌റ്ററുകള്‍ /വര്‍ഷത്തെയും മാര്‍ക്ക്‌ ഷീറ്റുകള്‍ ഉള്‍പ്പെടെ) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയയ്‌ക്കണം. നിര്‍ദിഷ്‌ട സ്‌ഥാനത്തു സാക്ഷ്യപ്പെടുത്തിയ കളര്‍ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ പതിക്കണം. സ്വന്തം വിലാസമെഴുതി സ്‌റ്റാമ്പ്‌ പതിച്ച രണ്ടു കവറുകളും ഇതോടൊപ്പം അയയ്‌ക്കണം. കവറിനു പുറത്ത്‌

APPLICATION FOR SSC NAIC July 2010 COURSE Qualification ......... Percentage ....... എന്നു പൂരിപ്പിച്ചെഴുതണം. അപേക്ഷ സാധാരണ തപാലില്‍ മാത്രമേ അയയ്‌ക്കാവൂ എന്നു പ്രത്യേകം ശ്രദ്ധിക്കുക. വിലാസം: Post Bag No. 04,Chanakyapuri, NewDelhi 110021.വെബ്‌സൈറ്റ്‌: www.nausenabharti.nic.in
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍