കര്‍ണാടക ബാങ്കില്‍ ക്ലാര്‍ക്ക് തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഏഴ്. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടാകും. 2010 ജനുവരി മൂന്നിനു ബംഗളുരു, ചെന്നൈ, ഡല്‍ഹി, മാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ പരീക്ഷ നടത്തും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്‌ഞാനം, ടൈപ്പിംഗ്/സ്‌റ്റെനോഗ്രഫിയില്‍ അറിവ് എന്നിവ അഭിലഷണീയ യോഗ്യതയാണ്. 01.10.2009-ല്‍ 28 വയസ് കവിയരുത്. 30.9.1981നോ അതിനു ശേഷമോ ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷം ഇളവ്. പ്രൊബേഷന്‍ 6/9 മാസം. ശമ്പളം: 9000 രൂപയും മറ്റാനുകൂല്യങ്ങളും.
അപേക്ഷാഫീസ്: 150 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 100 രൂപ മതി. Karnataka Bank Limited എന്ന പേരില്‍ മാംഗ്ലൂരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്‌റ്റായി ഫീസ് അടയ്‌ക്കുക. പട്ടികവിഭാഗക്കാര്‍ ജാതി തെളിയിക്കുന്നതിനു നിശ്‌ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പു സമര്‍പ്പിക്കണം.
അപേക്ഷാഫോമില്‍ നിശ്‌ചിത കോളത്തില്‍ അടുത്തകാലത്തെടുത്ത ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഒപ്പിടണം. അയയ്‌ക്കുന്ന കവറിനു പുറത്ത് Application for Clerical Post എന്നെഴുതണം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം: The *eputy General Manager (HR&IR), Karnataka Bank Ltd, Head Office, Mahaveera Circle, Kankanady, Mangalore 575 002. വെബ്‌സൈറ്റ്: ww.karnatakabank.com