അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » ത്രിവല്‍സര എല്‍.എല്‍.ബി കോഴ്സ്‌ (Want to become an advocate?)
Feedback Print Bookmark and Share
 
PRO
PRO
സര്‍ക്കാര്‍ ലോ കോളജുകളിലെ 2009-10ലെ ത്രിവല്‍സര എല്‍.എല്‍.ബി കോഴ്സിലേക്കുള്ള കേന്ദ്രീകൃത സീറ്റ്‌ അലോട്ട്‌മെന്റ്‌ 12, 13 തിയ്യതികളില്‍ തിരുവനന്തപുരം കനകക്കുന്നിന്‌ എതിര്‍വശത്തുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ എന്‍ജിനീയേഴ്സ്‌ ഹാളില്‍ ജനറല്‍ റാങ്ക്‌ അടിസ്ഥാനത്തില്‍ താഴെ കൊടുത്തിട്ടുള്ള സമയക്രമമനുസരിച്ച്‌ നടത്തും. അലോട്ട്‌മെന്റ്‌ ഷെഡ്യൂള്‍ തിയ്യതി, റിപോര്‍ട്ട്‌ ചെയ്യാനുള്ള സമയം, റാങ്ക്‌ എന്ന ക്രമത്തില്‍:

നവംബര്‍ പന്ത്രണ്ട്. രാവിലെ 10 മണി. 1-200, ഉച്ചയ്ക്ക്‌ 1.30ന്‌ 201-400.
പതിമൂന്നാം തീയതി. രാവിലെ 10ന്‌. 401നു മുകളില്‍.

കേന്ദ്രീകൃത സീറ്റ്‌ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പ്രവേശന പരീക്ഷയുടെ അഡ്മിറ്റ്‌ കാര്‍ഡ്‌, പ്രോസ്പെക്ടസില്‍ വ്യവസ്ഥ ചെയ്ത പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത, ജനന തീയതി മുതലയാവ തെളിയിക്കുന്ന അസല്‍ രേഖകള്‍ ഹാജരാക്കണം.

അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നതിന്‌ വ്യക്തിപരമായ മെമ്മോ അയക്കുന്നതല്ല. വിദ്യാര്‍ഥികള്‍ അവരവരുടെ ജനറല്‍ റാങ്ക്‌ അനുസരിച്ച്‌ ഷെഡ്യൂളില്‍ കാണിച്ചിട്ടുള്ള സമയത്തിന്‌ അരമണിക്കൂര്‍ മുമ്പ്‌ അലോട്ട്‌മെന്റിന്‌ നേരിട്ടോ പ്രോസ്പെക്‌ടസിലെ അനുബന്ധം 7 പ്രകാരമുള്ള അധികാരപത്രവുമായി പ്രതിനിധിയോ ഹാജരാവണം. അലോട്ട്‌മെന്റ്‌ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ബാധകമായ എല്ലാ ഫീസും അഡ്മിഷന്‍ സമയത്ത്‌ കോളജുകളില്‍ അടയ്ക്കണം.

പിന്നീട്‌ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഓപ്ഷന്‍ നല്‍കാനുള്ള സൗകര്യം അലോട്ട്‌മെന്റ്‌ കേന്ദ്രത്തില്‍ ഉണ്ടായിരിക്കും.

കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികളെ ഭാവിയില്‍ ഉണ്ടാവുന്ന ഒഴിവിലേക്ക്‌ പരിഗണിക്കുന്നതല്ല. പ്രവേശന തീയതി അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ നവംബര്‍ 18, 19 തിയ്യതികളില്‍ അതതു കോളജില്‍ അഡ്മിഷനു വേണ്ടി ഹാജരാവേണ്ടതാണ്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍