അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » സാഹിത്യശില്‍പശാല: അപേക്ഷ ക്ഷണിച്ചു (Application invited for Literature workshop)
Feedback Print Bookmark and Share
 
പട്ടികജാതി-വര്‍ഗ്ഗ, മറ്റു വിഭാഗത്തിലുള്ള സാഹിത്യകാരന്മാര്‍ക്കായി പട്ടികജാതി വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍, കണ്ണൂര്‍ പറശ്ശിനിക്കടവില്‍ മൂന്നുദിവസത്തെ ശില്‍പശാല നടത്തുന്നു.

താല്‍പര്യമുള്ളവര്‍ പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ സാഹിത്യസൃഷ്‌ടികള്‍, ‘എഴുത്തുകാരന്‍റെ സാമൂഹ്യപ്രതിബദ്ധത - എന്‍റെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തില്‍ രണ്ട്‌ പേജില്‍ കവിയാത്ത കുറിപ്പും, പേര്‌, വയസ്സ്‌, പരീക്ഷായോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, ജാതി, വിലാസം, ഫോണ്‍നമ്പര്‍ എന്നിവ ഉള്‍പ്പെടെ നവംബര്‍ 30 നു മുമ്പ്‌ ചീഫ്‌ പബ്ലിസിറ്റി ഓഫീസ്‌, പട്ടികജാതി വികസന വകുപ്പ്‌, നിര്‍മ്മിതി ബില്‍ഡിംഗ്സ്‌, പി റ്റി പി നഗര്‍, തിരുവനന്തപുരം 38 വിലാസത്തില്‍ അപേക്ഷിക്കണം. പ്രായം 18 നും 45 നും മധ്യേ. ഫോണ്‍ 0471 2360761.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍