അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » സിഡബ്ല്യൂആര്‍ഡിഎമ്മില്‍ താത്‌കാലിക ഒഴിവുകള്‍ (Temporary vacancy in CWRDM)
Feedback Print Bookmark and Share
 
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ സമയബന്ധിത ഗവേഷണ പദ്ധതികളില്‍ താഴെപറയുന്ന താത്‌കാലിക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

1. സീനിയര്‍ ടിസര്‍ച്ച് ഫെലോ: ഒരൊഴിവ്. ശമ്പളം: 14,000 രൂപ. യോഗ്യത: ഹൈഡ്രോളജി ആന്‍ഡ് വാട്ടര്‍ റിസോഴ്‌സില്‍ എം ടെക്ക്. പ്രായം 31.10.2009ന് 28 വയസ്സ് കവിയരുത്.

2. ജൂനിയര്‍ റിസര്‍ച്ച് ഫെലോ: ഒരൊഴിവ്. 10,000 രൂപ ശമ്പളം. യോഗ്യത: സിവില്‍/അഗ്രികള്‍ച്ചര്‍ ബി ടെക്ക്/ എന്‍ വയോണ്‍മെന്‍റല്‍ സയന്‍സില്‍ എം എസ് സി. പ്രായം: 31-10-2009ന് 28 വയസ്സ് കവിയരുത്.

3. ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്: ഒരൊഴിവ്. ശമ്പളം: 5,000 രൂപ. യോഗ്യത: സിവില്‍/ മെക്കാനിക്കല്‍/ അഗ്രികള്‍ച്ചാറില്‍ ഡിപ്ലോമ. പ്രായം 31-10-2009ന് 25 വയസ്സ് കവിയരുത്.

എസ് സി/ എസ് ടി/ ഒ ബി സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. താത്‌പര്യമുള്ളവര്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്ന മാതൃകയില്‍ അപേക്ഷകള്‍ തയ്യാറാക്കി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടെ അയയ്‌ക്കണം.

വിലാസം: Registrar, CWRDM, Kunnamangalam, Kozhikode - 673571. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബര്‍ ഒന്ന്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍