അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » വാക്ക്‌ ഇന്‍ ഇന്‍റര്‍വ്യൂ (walk in interview)
 
ഫിഷറീസ്‌ വകുപ്പില്‍ ചുവടെ പറയുന്ന തസ്തികകളിലേക്ക്‌ താല്‍ക്കാലിക നിയമനത്തിന്‌ വാക്ക്‌ ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. തസ്തിക, യോഗ്യത, ഇന്‍റര്‍വ്യൂ തീയതി ക്രമത്തില്‍ ചുവടെ.

അസിസ്റ്റന്‍റ് മാനേജര്‍ (അക്കൗണ്ട്സ്‌) - ബികോം, ആര്‍ട്ടിക്കിള്‍ഷിപ്പ്‌ പൂര്‍ത്തിയാക്കിയവര്‍ക്ക്‌ മുന്‍ഗണന, അക്കൗണ്ടിങ്ങില്‍ രണ്ടു വര്‍ഷ പ്രവൃത്തി പരിചയം, ആഗസ്റ്റ്‌ 17 രാവിലെ 11.

അസിസ്റ്റന്‍റ് മാനേജര്‍ (ബിസിനസ്‌ മാനേജ്മെന്‍റ്‌) - എം ബി എ, മാര്‍ക്കറ്റിങ്ങില്‍ ഒരു വര്‍ഷത്തെ പരിചയം, ആഗസ്റ്റ്‌ 14, രാവിലെ 10.

അസിസ്റ്റന്‍റ് മാനേജര്‍ (ഫിഷറീസ്‌) - ഫിഷറീസ്‌ സയന്‍സ്‌/ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്‌/മറൈന്‍ ബയോളജി ബിരുദാനന്തരബിരുദം, അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആഗസ്റ്റ്‌ 14, ഉച്ചയ്ക്ക്‌ രണ്ടു മണി.

ടീം മാനേജര്‍ - എം.ബി.എ, റൂറല്‍ മാനേജ്മെന്റ്‌ സ്പെഷ്യലൈസേഷനുള്ളവര്‍ക്ക്‌ മുന്‍ഗണന, മൂന്ന്‌ വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍ക്കാര്‍ പ്രോജക്ടുകളിലെ പരിചയം അഭിലഷണീയം, ആഗസ്റ്റ്‌ 14, ഉച്ചയ്ക്ക്‌ രണ്ടു മണി.

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവയുടെ അസ്സല്‍ രേഖകളും പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും സഹിതം സെക്രട്ടേറിയറ്റ്‌ അനക്സ്‌ റോഡില്‍ അദ്ധ്യാപകഭവനു സമീപമുള്ള പ്രോജക്ട്‌ ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റ്‌ ആഫീസില്‍ ഹാജരാകണം. ഫോണ്‍ - 0471-2321362. ടോള്‍ ഫ്രീ നമ്പര്‍ 18004252362.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍