പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > താല്‍ക്കാലിക ഒഴിവ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
താല്‍ക്കാലിക ഒഴിവ്‌
കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ താഴെ പറയുന്ന താല്‍ക്കാലിക ഒഴിവുകളിലേക്ക്‌ കെ എഫ് ആര്‍ ഐയുടെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ എഴുത്തു പരീക്ഷയും, ഇന്റര്‍വ്യൂവും നടത്തും.

1) പ്രോഗ്രാമര്‍ (ഒരു ഒഴിവ്‌), യോഗ്യത - ഒന്നാം ക്ലാസ്സ്‌ എം സി എ/എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്‌/സ്റ്റാറ്റിസ്റ്റിക്സ്‌/മാത്തമാറ്റിക്സില്‍ ഒന്നാം ക്ലാസ്സ്‌ ബിരുദാനന്തര ബിരുദവും പി ജി ഡി സി എയും/കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ലാസ്സ്‌ ബി ഇ/ബി ടെക്‌. പ്രോഗ്രാമിങ്‌/വെബ്‌ ഡവലപ്മെന്‍റില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. ഫെല്ലോഷിപ്പ്‌ - പ്രതിമാസം 8000 രൂപ.

2) ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ഒരു ഒഴിവ്‌). യോഗ്യത - സ്റ്റാറ്റിസ്റ്റിക്സ്‌/മാത്തമാറ്റിക്സ്‌/ഇക്കണോമിക്സില്‍ ഒന്നാം ക്ലാസ്‌ ബിരുദവും പി ജി ഡി സിഎയും ഡാറ്റാ കളക്ഷനില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഫെല്ലോഷിപ്പ്‌ - പ്രതിമാസം 4500 രൂപ. രണ്ടു തസ്തികകളിലേയ്ക്കും ജൂലൈ നാലിന്‌ രാവിലെ 10 മണിക്ക്‌ ഇന്‍റര്‍വ്യൂവും എഴുത്തുപരീക്ഷയും നടത്തും.
3) ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോ (രണ്ടു ഒഴിവ്‌). യോഗ്യത - അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/ബോട്ടണിയില്‍ ഒന്നാം ക്ലാസ്‌ ബിരുദാനന്തര ബിരുദം കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഫെല്ലോഷിപ്പ്‌ - പ്രതിമാസം 8000 രൂപ. ജൂലൈ ആറിന്‌ രാവിലെ 10 മണിക്ക്‌ എഴുത്തു പരീക്ഷയും ഇന്‍റര്‍വ്യൂവും നടക്കും.

4) ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോ (ഒരു ഒഴിവ്‌). യോഗ്യത - ബോട്ടണി/ബയോടെക്നോളജിയില്‍ ഒന്നാം ക്ലാസ്‌ ബിരുദാനന്തര ബിരുദം. മോളിക്യൂലര്‍ ജനിറ്റിക്സില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. ഫെല്ലോഷിപ്പ്‌ - പ്രതിമാസം 8000 രൂപയും അഞ്ച്‌ ശതമാനം വീട്ടുവാടകയും.

5) ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ഒരു ഒഴിവ്‌). യോഗ്യത-ബോട്ടണിയില്‍ ഒന്നാം ക്ലാസ്‌ ബിരുദം. റാറ്റന്‍ ടാക്സോണമിയിലും നഴ്സറി വര്‍ക്കിലും പ്രവൃത്തി പരിചയം. എം.എസ്‌ ഓഫീസില്‍ പരിജ്ഞാനം. ഫെല്ലോഷിപ്പ്‌ - പ്രതിമാസം 5000 രൂപയും അഞ്ച്‌ ശതമാനം വീട്ടുവാടകയും. രണ്ടു തസ്തികകളിലേയ്ക്കും ജൂലൈ എട്ടിന്‌ രാവിലെ 10 മണിക്ക്‌ പരീക്ഷയും ഇന്‍റര്‍വ്യൂവും നടക്കും.

എല്ലാ തസ്തികകള്‍ക്കും പ്രായം 2009 ജനുവരി ഒന്നിന്‌ 30 വയസ്സ്‌ കവിയരുത്‌. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്ലസ്‌ വണ്‍: സ്പോര്‍ട്സ്‌ ക്വോട്ട പ്രവേശനം
പട്ടികവിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്‌പ
ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സ്‌
എന്‍ട്രന്‍സ്‌ പരീക്ഷാ പരിശീലനം
പട്ടിക ജാതി - വര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
എം ടെക്‌ കോഴ്സ്‌ പ്രവേശനം