സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറുടെയും (സ്ത്രീകള്‍ അപേക്ഷിക്കണ്ട), ലേഡി മെഡിക്കല്‍ ഓഫീസറുടെയും ഓരോ സ്ഥിരം ഒഴിവുണ്ട്.
യോഗ്യതയും പ്രവര്‍ത്തിപരിചയവും: ഇന്‍ഡ്യന്‍ മെഡിക്കല്‍ കൗണ്‍സില്‍/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടിയ എം ബി ബി എസ് ബിരുദം, കേരളാ, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1860/ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് 1955/കമ്പനീസ് ആക്ട് 1956 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ മറ്റേതെങ്കിലും അംഗീകൃത രജിസ്ട്രേഷനുള്ളതോ ആയ ആശുപത്രിയില്‍ ഏഴ് വര്‍ഷത്തെ ജോലിപരിചയം (സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍), മൂന്ന് വര്‍ഷത്തെ ജോലിപരിചയം (ലേഡി മെഡിക്കല്‍ ഓഫീസര്‍).
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് പ്രായം 2009 ജനുവരി ഒന്നിന് 40 വയസ് കഴിയാന്‍ പാടില്ല. ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ പ്രായം 2009 ജനുവരി ഒന്നിന് 35 വയസ് കവിയാന്‍ പാടില്ല. നിയമാനുസരണമുള്ള വയസ്സിളവ് അനുവദനീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് ഓഫീസുകളില്‍ തങ്ങളുടെ രജിസ്ട്രേഷന്‍ പരിധിയില്‍ വരുന്ന ഓഫീസില്‍ ജൂലൈ ഏഴിന് മുമ്പ് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. |