പട്ടികജാതി /വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍റെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ ബെനിഫിഷ്യറി ഓറിയന്‍റഡ് സ്കീമില്‍ വായ്പ അനുവദിക്കുന്നതിന് പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം.
പ്രായം 18 നും 45നും മദ്ധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമത്തില്‍ 40,000രൂപയും നഗരത്തില്‍ 55,000 രൂപയും കവിയരുത്. പദ്ധതി പ്രകാരം 1,00,000 രൂപയ്ക്കുള്ളില്‍ കൃഷിഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനവായ്പ ഒഴികെയുള്ള സ്വയം തൊഴില്‍ ചെയ്യാം.
വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നിര്‍ദ്ദേശിക്കുന്ന മറ്റു അംഗീകൃത രേഖകളോ/പ്രമാണങ്ങളോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിവരവും കോര്‍പ്പറേഷന്‍റെ മേഖലാ ഓഫീസുകളില്‍ ലഭിക്കും. |