ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഈ വര്‍ഷം നടത്തുന്ന നഴ്സ്, ഫാര്‍മസിസ്റ്റ്, ആയൂര്‍വേദ തെറാപ്പിസ്റ്റ് പാരാമെഡിക്കല്‍ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ (പരിയാരം) ഗവണ്‍മെന്‍റ് ആയുര്‍വേദ കോളജുകളിലും, കോട്ടക്കല്‍ വൈദ്യരത്നം പി എസ് വാര്യര്‍ ആയൂര്‍വേദ കോളജിലും ജൂലൈ ഒന്ന് മുതല്‍ 25 വരെ ലഭിക്കും.
ഒരു കോഴ്സിന്‍റെ അപേക്ഷഫോറത്തിന് 250 രൂപയാണ് വില. തപാലില്‍ ആവശ്യമുള്ളവര്‍ മൂന്നൂറ് രൂപയുടെ (300 രൂപ) മണിയോര്‍ഡര്‍ ബന്ധപ്പെട്ട ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന് അയയ്ക്കേണ്ടതാണ്. (പട്ടികജാതി - വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 150 രൂപ).
പോസ്റ്റല്‍ ഓര്‍ഡര്‍, ഡി ഡി, ചെക്ക് എന്നിവ സ്വീകാര്യമല്ല. അപേക്ഷ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറുടെ തിരുവനന്തപുരം, കാര്യാലയത്തില്‍ ജൂലൈ 31വരെ സ്വീകരിക്കും. |