സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന വകുപ്പിന്‍റെ കീഴില്‍ സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്‍ററില്‍ സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എഞ്ചിനീയറിങ്/എം സി എ/എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം 22-28.
എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കല്‍. പരിശീലന കാലാവധി ആറുമാസം. പ്രതിമാസം 5000 രൂപ സ്റ്റൈപന്‍റ് നല്‍കും. അപേക്ഷാഫോറവും വിശദവിവരങ്ങളും www.cdit.org സൈറ്റില്‍ ലഭിക്കും.
വിലാസം എഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ തപാലില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ജൂലൈ 13 -ന് മുമ്പ് എക്സിക്യൂട്ടീവ് ഓഫീസര്‍, സൈബര്‍ശ്രീ, സി-ഡിറ്റ്, ചിത്രാഞ്ജലി ഹില്‍സ്, തിരുവല്ലം പി ഒ, തിരുവനന്തപുരം 695 027 വിലാസത്തില്‍ ലഭിക്കണം. |