പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > സി ഡാക്കില്‍ പ്രൊജക്‌ട് എഞ്ചിനീയര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സി ഡാക്കില്‍ പ്രൊജക്‌ട് എഞ്ചിനീയര്‍
തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡവലപ്‌മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങില്‍ പ്രൊജക്‌ട് എഞ്ചിനീയറുടെ രണ്ട് ഒഴിവിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. നിയമന കാലാവധി മൂന്നുവര്‍ഷം വരെ നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്.

രണ്ട് ഒഴിവുകളാണ് ഇപ്പോള്‍ ഉള്ളത്. ശമ്പളം 19000 രൂപ. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിലോ ഇലക്‌ട്രോണിക്‌സിലോ ഫസ്‌റ്റ് ക്ലാസ് ബി ഇ / ബി ടെക്കും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എം ഇ / എം ടെക് ഒപ്പം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

പ്രായം 2009 ജൂണ്‍ ഒന്നിന് 35 കവിയരുത്. എസ് സി/ എസ് റ്റി/ ഒ ബി സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത സംവരണം ലഭിക്കും. അപേക്ഷ www.cdactvm.in എന്ന വെബ് സൈറ്റില്‍ ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ടും, 250 രൂപയുടെ ഡി ഡിയും, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (മാര്‍ക്ക് ഷീറ്റ് ഉള്‍പ്പെടെ) ജൂലായ് ആറിന് മുമ്പ് ഇനി പറയുന്ന വിലാസത്തില്‍ ലഭിക്കണം.

അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ (റിക്രൂട്‌മെന്‍റ്), സെന്‍റര്‍ ഫോര്‍ ഡവലപ്‌മെന്‍റ് ഓഫ് അഡ്വാന്‍സ്‌ഡ് കമ്പ്യൂട്ടിംഗ്, വെള്ളയമ്പലം, തിരുവനന്തപുരം- 695 033. ഡി ഡി CDAC, Thiruvananthapuram എന്ന പേരില്‍ ജൂണ്‍ 30നകം എടുത്തതാവണം. ഡി ഡിക്ക് പുറത്ത് അപേക്ഷകന്‍റെ പേരെഴുതണം. എസ് സി/ എസ് റ്റി വിഭാഗക്കാര്‍ ഡി ഡി അയയ്ക്കേണ്ടതില്ല. എസ് സി/ എസ് റ്റി വിഭാഗക്കാര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ടിനൊപ്പം ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി അയയ്ക്കണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിമുക്തഭടന്മാരുടെ പെണ്‍മക്കള്‍ക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനം
ചരിത്രഗവേഷണ കൌണ്‍സിലില്‍ ഗവേഷണം
കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഒഴിവുകള്‍
പട്ടികവിഭാഗ സാഹിത്യകാരന്മാര്‍ക്ക് ധനസഹായം
പ്രൊജക്‌റ്റ് സയന്‍റിസ്‌റ്റ് ഒഴിവ്
ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളേജ് എന്‍ ആര്‍ ഐ സീറ്റ് പ്രവേശനം