കേരള ചരിത്ര ഗവേഷണ കൌണ്‍സിലില്‍ പി എച്ച് ഡി ഗവേഷണത്തിന് അപേക്ഷിക്കാം. കേരള യൂണിവേഴ്‌സിറ്റി ഗവേഷകര്‍ക്കായി നടത്തിയ എലിജിബിലിറ്റി പരീക്ഷയോ, യു ജി സിയുടെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ എലിജിബിലിറ്റി പരീക്ഷയോ, എം ഫില്‍ ബിരുദമോ ഉള്ളവരും, ചരിത്രത്തില്‍ 55% മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദമുള്ളവരും ആവണം.
പട്ടികജാതി, വര്‍ഗക്കാര്‍ക്ക് മറ്റ് യോഗ്യതകളുണ്ടെങ്കില്‍ 40% മാര്‍ക്ക് മതി. കേരള ചരിത്രഗവേഷണ കൌണ്‍സിലില്‍ മുഴുവന്‍ സമയ ഗവേഷകരാകാന്‍ ആഗ്രഹിക്കുന്നവരാകണം. കേരള യൂണിവേഴ്‌സിറ്റിയുടെ കോളജുകളില്‍/ യൂണിവേഴ്‌സിറ്റികളില്‍ ഏഴോ അതിലധികമോ വര്‍ഷമായീ സേവനമനുഷ്‌ഠിക്കുന്നവരെ അര്‍ദ്ധസമയ ഗവേഷകരായി പരിഗണിക്കും.
അപേക്ഷ ജൂലൈ ഏഴിനകം, അക്കാദമിക് കോ-ഓഡിനേറ്റര്‍, കേരള ചരിത്ര ഗവേഷണ കൌണ്‍സില്‍, പി.ബി നമ്പര്‍ 839, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, നളന്ദ, തിരുവനന്തപുരം-695 003 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-2310409. |