പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > പട്ടികവിഭാഗ സാഹിത്യകാരന്മാര്‍ക്ക് ധനസഹായം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പട്ടികവിഭാഗ സാഹിത്യകാരന്മാര്‍ക്ക് ധനസഹായം
പട്ടിക വിഭാഗത്തില്‍പ്പെട്ട സാഹിത്യകാരന്മാരുടെ തെരഞ്ഞെടുക്കപ്പെട്ട കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. പട്ടികജാതി/ വര്‍ഗക്കാരെ സംബന്ധിച്ച് പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് പട്ടികേതരവിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്കും ധനസഹായം നല്‍കും. കൃതി പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ തുകയോ അല്ലെങ്കില്‍ 20,000 രൂപയോ (ഏതാണ് കുറവെന്ന് വെച്ചാല്‍ അത്) അനുവദിക്കും.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള കഥ, കവിത, നാടകം തുടങ്ങിയവയും മറ്റ് പഠന ഗവേഷണ വൈജ്ഞാനിക ഗ്രന്ഥങ്ങളും ധനസഹായത്തിന് പരിഗണിക്കും. വിവര്‍ത്തന കൃതികളും പാഠപുസ്തകങ്ങളും പരിഗണിക്കുന്നതല്ല. എന്നാല്‍ പട്ടിക ജാതി, പട്ടികവര്‍ഗക്കാരെ സംബന്ധിക്കുന്ന ക്ലാസിക്കല്‍ മൂല്യമുള്ള കൃതികളും, ദുര്‍ലഭവും, ഈടുറ്റതുമായ കൃതികളുടെ പുനപ്രകാശനങ്ങളും, പരേതരായ പട്ടികജാതി/പട്ടികവര്‍ഗ എഴുത്തുകാരുടെ തെരഞ്ഞെടുത്ത കൃതികളുടെ പ്രസിദ്ധീകരണവും പരിഗണിക്കും.

നിര്‍ദ്ദിഷ്‌ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രന്ഥത്തിന്‍റെ രണ്ട് കൈയ്യെഴുത്തുപ്രതികള്‍ (അച്ചടിക്കുമ്പോള്‍ 50 പേജില്‍ കുറയാത്തത്), 1000 കോപ്പി അച്ചടിക്കുന്നതിന് പ്രസിദ്ധീകരണ ശാലയില്‍ നിന്ന് വാങ്ങിയ എസ്‌റ്റിമേറ്റ്, മൂന്നു മാസത്തിനകം അച്ചടിച്ച് നല്‍കാമെന്ന പ്രസ് മാനേജരുടെ സമ്മതപത്രം, അപേക്ഷകന്‍റെ പൂര്‍ണ വിലാസം, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രസിദ്ധീകരിക്കപ്പെട്ട കൃതികളുടെ വിവരങ്ങള്‍, സര്‍ക്കാരില്‍ നിന്നോ, അര്‍ദ്ധസര്‍ക്കാര്‍ സന്നദ്ധ സംഘടനകളില്‍ നിന്നോ ലഭിച്ചിട്ടുള്ള സാമ്പത്തിക സഹായം സംബന്ധിച്ച വിവരം എന്നിവ ഹാജരാക്കണം.

ഒരു വര്‍ഷം പരമാവധി 20 സാഹിത്യകാരന്മാര്‍ക്കാണ് ധനസഹായം നല്‍കുക. ജൂലൈ ആറ് ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. വിലാസം: ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, നിര്‍മ്മിതി ബില്‍ഡിംഗ്സ്, പി.റ്റി.പി നഗര്‍, തിരുവനന്തപുരം-38. ഫോണ്‍: 0471-2360761

അപേക്ഷാ ഫോറത്തിന്‍റെ മാതൃകയും, വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, തിരുവനന്തപുരം പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭിക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രൊജക്‌റ്റ് സയന്‍റിസ്‌റ്റ് ഒഴിവ്
ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളേജ് എന്‍ ആര്‍ ഐ സീറ്റ് പ്രവേശനം
എന്‍എസ്എസ് കോളേജുകളില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്
നിഷില്‍ ശ്രവണ ന്യൂനതയുള്ളവര്‍ക്ക് ഡിഗ്രി കോഴ്സുകള്‍
മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ എന്‍ ആര്‍ ഐ അഡ്മിഷന്‍
എല്‍ഡി ടൈപ്പിസ്റ്റ് ഡെപ്യൂട്ടേഷന്‍