സംസ്ഥാന ലാന്‍ഡ് യൂസ് ബോര്‍ഡിന്‍റെ തൃശൂര്‍ റീജിയണല്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആറ് പ്രൊജക്‌ട് സയന്‍റിസ്റ്റുകളുടെ ഒഴിവുകളുണ്ട്.
യോഗ്യത: ജിയോളജി/ ജ്യോഗ്രഫി/ എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ ബിരുദം.
പഞ്ചായത്ത് റിസോഴ്സ് മാപ്പിംഗ്, ജി.ഐ.എസ് എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 7,500/-. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 29 ന് രാവിലെ പത്തു മണിക്ക് തിരുവനന്തപുരം ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0471-2307830 |