ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ 2009-10 അധ്യയന വര്‍ഷത്തില്‍ എന്‍ ആര്‍ ഐ സീറ്റിന് അപേക്ഷിക്കാം. കോളേജുകളും ഫോണ്‍ നമ്പറും ചുവടെ.
എഞ്ചിനീയറിംഗ് കോളേജ് - എറണാകുളം (0484-2577379), ചെങ്ങന്നൂര്‍ (0479 - 2451424), അടൂര്‍ (04734 - 230640), പൂഞ്ഞാര്‍ (04822 - 271737), കരുനാഗപ്പള്ളി (0476 - 2665935), കല്ലുപ്പാറ (0469-2678983), ചേര്‍ത്തല (0478 - 2553416), കൊട്ടാരക്കര (0474 - 2453300), ആറ്റിങ്ങല്‍ (0470 - 2627400).
അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും www.ihrdkerala.org എന്ന സൈറ്റിലും ബന്ധപ്പെട്ട കോളേജുകളിലും ലഭിക്കും. അതത് കോളേജിലെ പ്രിന്‍സിപ്പലിന്‍റെ പേരില്‍ മാറാവുന്ന 500 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 15ന് മുമ്പ് അപേക്ഷിക്കണം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരത്തിലയിരിക്കും പ്രവേശന യോഗ്യത. |