പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > എന്‍എസ്എസ് കോളേജുകളില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എന്‍എസ്എസ് കോളേജുകളില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്
സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് കോളേജുകളില്‍ ലക്ചര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള യൂണിവേഴ്സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ ഹിന്ദി, റഷ്യന്‍ ലാംഗ്വേജ്, ബോട്ടണി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ലോ എന്നീ വിഷയങ്ങളിലും മഹാത്മഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകളില്‍ ഹിന്ദി ഹിസ്റ്ററി സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കല്‍ എഡ്യുകേഷന്‍, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളിലുമാണ് ലക്ചര്‍ തസ്തികയില്‍ ഒഴിവുകളുള്ളത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളില്‍ ഫിസിക്സ്, സംസ്കൃതം, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി എന്നീ വിഷയങ്ങളിലും കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ മലയളം ഹിന്ദി എന്നീ വിഷയങ്ങളിലും ലക്ചര്‍മാരുടെ ഒഴിവുകളുണ്ട്.

ഓരോ യൂണിവേഴ്സിറ്റിക്ക് കീഴിലുമുള്ള ഒഴിവുകളിലേക്ക് പ്രത്യേകം അപേക്ഷ നല്‍കണം. ഒഴിവുകളില്‍ അമ്പത് ശതമാനം നായര്‍ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പ്രായവും യോഗ്യതയും യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയം.
അപേക്ഷ ഇനി പറയുന്ന വിലാസത്തില്‍ 200 രൂപയ്ക്ക് നേരിട്ട് വാങ്ങാം. Office of the chief accountants and Audit Officer, NSS Head Office, Perunnai, Chenganasseri-2. തപാലില്‍ ലഭിക്കാന്‍ 210 രൂപ.

അപേക്ഷ അയക്കേണ്ട വിലാസം: secretary, NSS College Central committee, NSS Head Office, Perunnai, Chenganaseeri-2, Kerala. അപേക്ഷ സ്വീകരിക്കേണ്ട അവസാനതിയ്യതി ജൂണ്‍ 19.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നിഷില്‍ ശ്രവണ ന്യൂനതയുള്ളവര്‍ക്ക് ഡിഗ്രി കോഴ്സുകള്‍
മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ എന്‍ ആര്‍ ഐ അഡ്മിഷന്‍
എല്‍ഡി ടൈപ്പിസ്റ്റ് ഡെപ്യൂട്ടേഷന്‍
ഇംഗ്ലീഷ് ഗസ്റ്റ് ലക്ചര്‍ ഒഴിവ്
ഗസ്റ്റ് ലക്ചര്‍ ഒഴിവ്
സിഡിറ്റില്‍ 16 ഒഴിവുകള്‍