ശ്രവണ ന്യൂനതയുള്ളവര്‍ക്കായി നിഷ് നടത്തുന്ന ബിഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്) (എച്ച് ഐ), ബാച്ചലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എച്ച് ഐ) ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും 100 രൂപ നേരിട്ടടച്ച് നിഷിന്‍റെ ആക്കുളത്തുള്ള ഓഫീസില്‍ നിന്ന് വാങ്ങാം. തപാലില്‍ ലഭിക്കാന്‍ നിഷ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 125 രൂപയുടെ ഡിഡിയും വിലാസം എഴിതി 10 രൂപ സ്റ്റാമ്പൊട്ടിച്ച 30*15 സെമീ വലിപ്പത്തിലുള്ള കവറും സഹിതം ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, കരിമണല്‍ പി ഒ, തിരുവനന്തപുരം-695583 എന്ന വിലാസത്തില്‍ ജൂണ്‍ 15നകം അപേക്ഷിക്കണം. ഫോണ്‍ 0471-2596919/2596920. വിശദവിവരം www.nishindia.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. |