കേരള കശുവണ്ടി തൊഴിലാളി അശ്വാസ ക്ഷേമനിധി ബോര്‍ഡിന്‍റെ കൊല്ലം ചീഫ് എക്സിക്യുട്ടീവ് ഓഫീസില്‍ എല്‍ ഡി ടൈപിസ്റ്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷിക്കാം. വിവിധ വകുപ്പുകളില്‍ സമാന തസ്തികളില്‍ ജോലി ചെയ്യുന്നവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമാകണം. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന ചീഫ് എക്സിക്യുട്ടീവ്, കേരള കശുവണ്ടി തൊഴിലാളി അശ്വാസ ക്ഷേമനിധി ബോര്‍ഡ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം - 1 എന്ന വിലാസത്തില്‍ ജൂണ്‍ എട്ടിന് മുമ്പ് ലഭിക്കണം. |