ശ്രീചിത്തിരതിരുനാള്‍ എന്‍ജിനിയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് എന്നീ വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്.
ബന്‌ധപ്പെട്ട വിഷയത്തില്‍ ഒന്നാംക്‌ളാസ് ബിരുദമോ ഒന്നാം ക്‌ളാസ് ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റയും പ്രായം, യോഗ്യത തുടങ്ങിയവതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി രണ്ടിന്‌രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. |