പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > കേരള സര്‍വകലാശാല വാര്‍ത്തകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരള സര്‍വകലാശാല വാര്‍ത്തകള്‍
കേരളാ യൂണി: പരീക്ഷകള്‍ മാറ്റി

കേരള സര്‍വകലാശാല ഫെബ്രുവരി രണ്ട്‌ മുതല്‍ ഏഴു വരെ നടത്താനിരു വിദൂരപഠനപരീക്ഷകളൊഴികെയുള്ള എല്ലാ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളും, സര്‍വകലാശാലായുവജനോത്സവം പ്രമാണിച്ച്‌ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീ‍ട്‌ അറിയിക്കും.

കോളേജ്‌ മാറ്റത്തിന്‌ അപേക്ഷിക്കാം.

കേരള സര്‍വകലാശാലയുടെ കീഴിലെ സര്‍ക്കാര്‍ / സെല്‍ഫ്‌ ഫൈനാന്‍സിംഗ്‌ കോളേജുകളില്‍ മെരിറ്റ്‌ / മാനേജ്മെന്റ്‌ ക്വാട്ടയില്‍ 2008-09 അധ്യയനവര്‍ഷം പി.ജി. സെമസ്റ്റര്‍ പ്രോഗ്രാമില്‍ പഠിക്കു വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജ്‌ മാറ്റത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഒരു കോളേജില്‍ നി്‌ മറ്റൊരു കോളേജിലേക്ക്‌ മാറ്റം ലഭിക്കാന്‍ അവ രണ്ടും ഒരേ ഗണത്തിലും ഫീസ്‌ വ്യവസ്ഥയിലുമുള്ളവയായിരിക്കണം.

രണ്ട്‌ കോളേജിലെയും വിഷയം / ബ്രാഞ്ച്‌ ഒരേ സ്കീമിലും സിലബസിലും ഉള്ളതായിരിക്കണം. ഇപ്പോള്‍ പഠിക്കു കോളേജിലെയും മാറ്റം ആഗ്രഹിക്കു കോളേജിലെയും പ്രിന്‍സിപ്പല്‍മാര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ പ്രോസസിംഗ്‌ ഫീസായ 100 രൂപയുടെ കേരള സര്‍വകലാശാലാ ചെല്ലാന്‍ (എസ്‌.ബി.റ്റി/ എസ്‌.ബി.ഐ. / ഡി.സി.ബി ഡി.ഡി യെങ്കില്‍ 110 രൂപ) സഹിതം രജിസ്ട്രാര്‍ കേരള സര്‍വകലാശാല, തിരുവനന്തപുരം - 34 എ വിലാസത്തില്‍ ജനുവരി 31-നകം ലഭിക്കണം. വിശദവിവരങ്ങള്‍ കേരളാ‌യൂണിവേഴ്സിറ്റി ഡോട്ട് എജ്യൂ വെബ്സൈറ്റില്‍ ലഭിക്കും.

ബഷീര്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും

കേരള സര്‍വകലാശാല അന്താരാഷ്ട്ര കേരളപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണ പ്രഭാഷണവും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ജനുവരി 23-ന്‌ രാവിലെ 11 -ന്‌ കാര്യവട്ടം കേരളപഠനകേന്ദ്രം ഹാളില്‍ ചേരുന്ന ചടങ്ങില്‍ ഡോ. സി.ആര്‍. പ്രസാദ്‌, ശ്രീമതി നടാഷ എന്നിവര്‍ പ്രഭാഷണം നടത്തും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കേരള സര്‍വകലാശാലാ വാര്‍ത്തകള്‍
അസിസ്റ്റന്‍റ് മാനേജര്‍ ഒഴിവ്‌
ഫിനാന്‍സ്‌ മാനേജര്‍
താല്‍ക്കാലിക ഒഴിവ്‌
ഒമാനില്‍ അധ്യാപകര്‍
ബാങ്ക്‌ ക്ലാര്‍ക്ക്‌ പരീക്ഷാപരിശീലനം