പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > താല്‍ക്കാലിക ഒഴിവ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
താല്‍ക്കാലിക ഒഴിവ്‌
കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിടൂ‍ട്ടില്‍ വിവിധ കാലാവധികളിലുള്ള മൂന്ന്‌ സമയബന്ധിത റിസര്‍ച്ച്‌ പ്രോജക്ടുകളില്‍ താല്‍ക്കാലിക ഒഴിവുകളില്‍ നിയമിക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു.

ഡിസംബര്‍ 23 -ന്‌ രാവിലെ 10 - മണിക്ക്‌ കെ.എഫ്‌.ആര്‍.ഐയുടെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ എഴുത്ത്‌ പരീക്ഷയും ഇന്‍റര്‍വ്യൂവും നടത്തും.

സീനിയര്‍ റിസര്‍ച്ച്‌ ഫെല്ലോ (ഒരു ഒഴിവ്‌)
യോഗ്യത : ബയോടെക്നോളജി/ബോട്ടണി/ലൈഫ്‌ സയന്‍സില്‍ ഒന്നാം ക്ലാസ്സ്‌ ബിരുദാനന്തര ബിരുദവും മോളിക്കുലര്‍ മാര്‍ക്കേഴ്സ്‌/പ്ലാന്‍റ് ടിഷ്യു കള്‍ച്ചറില്‍ പ്രവൃത്തി പരിചയവും, പബ്ലിക്കേഷന്‍സ്‌ - സി.എസ്‌.ഐ.ആര്‍/യു.ജി.സി/നെറ്റ്‌ അഭികാമ്യം.

പ്രതിമാസം 14000/- രൂപയും അഞ്ച്‌ ശതമാനം എച്ച്‌.ആര്‍.എയും ഫെല്ലോഷിപ്പായി ലഭിക്കും.

റിസര്‍ച്ച്‌ ഫെല്ലോ (മൂന്ന്‌ ഒഴിവുകള്‍)
യോഗ്യത : ബോട്ടണി/ഫോറസ്ട്രി/ബയോടെക്നോളജിയില്‍ ഒന്നാം ക്ലാസ്സ്‌ ബിരുദാനന്തര ബിരുദം, പ്ലാന്‍റ് ടിഷ്യൂ കള്‍ച്ചറില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 8000/- രൂപ ഫെല്ലോഷിപ്പായി ലഭിക്കും.

ടെക്നിക്കല്‍ അസിസ്റ്റന്‍റ് (നാല്‌ ഒഴിവുകള്‍)
യോഗ്യത : ബോട്ടണി/ഫോറസ്ട്രി/ബയോടെക്നോളജിയില്‍ ഒന്നാം ക്ലാസ്‌ ബിരുദം. ലബോറട്ടറിയില്‍ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രതിമാസം 4500/- രൂപ ഫെല്ലോഷിപ്പായി ലഭിക്കും.

പ്രായം 2008 ജനുവരി ഒന്നിന്‌ 30 വയസ്സ്‌ കവിയരുത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഒമാനില്‍ അധ്യാപകര്‍
ബാങ്ക്‌ ക്ലാര്‍ക്ക്‌ പരീക്ഷാപരിശീലനം
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌: സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നു
എല്‍.ഡി. ക്‌ളാര്‍ക്ക്‌, അസി. എന്‍ജിനിയര്‍
ഗസ്റ്റ്‌ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു
ഐ.ഡി.ബി.ഐല്‍ അവസരം