പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > പി.എസ്.സി അപേക്ഷ ക്ഷണിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പി.എസ്.സി അപേക്ഷ ക്ഷണിച്ചു
KPSC
KBJWD
ബിവറേജസ്‌ കോര്‍പറേഷനില്‍ അസിസ്റ്റന്‍റ്, ഹാന്‍റക്സില്‍ സെയില്‍സ്മാന്‍, കോളജ്‌ ലക്ചറര്‍ തുടങ്ങി 16 തസ്‌തികകളിലേക്ക്‌ പി.എസ്‌.സി അപേക്ഷ ക്ഷണിച്ചു.

അസാധാരണ ഗസറ്റ്‌ വിജ്ഞാപനതീയതി 2008 നവംബര്‍ 13. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 17വരെ സ്വീകരിക്കും.

കാറ്റഗറി നമ്പര്‍ 369/08.
കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പറേഷനില്‍ അസിസ്റ്റന്‍റ് ഗ്രേഡ്
295 ഒഴിവ്‌. ഇതില്‍ 250 ഒഴിവ്‌ വിദേശമദ്യഷാപ്പുകളിലാണ്‌. ഈ 250 ഒഴിവുകളിലേക്ക്‌ സ്ത്രീകളെ പരിഗണിക്കില്ല. ബികോം/ബിഎ/ബിഎസ്സി ബിരുദം/തത്തുല്യയോഗ്യത.
1.1.08ല്‍ 18-35 വയസ്സ്‌. സംവരണവിഭാഗങ്ങള്‍ക്ക്‌ നിയമാനുസൃത ഇളവ്‌. കോര്‍പറേഷനില്‍ താല്‍ക്കാലികമായി ആറുമാസത്തിലധികം ജോലി നോക്കിയവര്‍ക്ക്‌ സര്‍വീസ്‌ കാലയളവ്‌ ഉയര്‍ന്ന പ്രായത്തില്‍ ഇളവനുവദിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കണം.

കാറ്റഗറി 373/08.
കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പറേഷനില്‍ ടൈപ്പിസ്റ്റ്‌ ഗ്രേഡ്‌ രണ്ട്
5 ഒഴിവ്‌.
എസ്‌എസ്‌എല്‍സിയും ടൈപ്പ്‌റൈറ്റിങ്‌ ഇംഗ്ലീഷ്‌ ഹയറും മലയാളം ലോവറും.
18-35 വയസ്സ്‌.
അപേക്ഷ ഓണ്‍ലൈനായോ നിശ്ചിതഫോറത്തില്‍ അണ്ടര്‍ സെക്രട്ടറി, കോര്‍പറേഷന്‍ വിഭാഗം/റിക്രൂട്ട്‌മെന്റ്‌/ കേരള പി.എസ്.സി, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷിക്കാം.

കാറ്റഗറി 374/08
കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പറേഷനില്‍ ഡ്രൈവര്‍ ഗ്രേഡ്‌-2.
6 ഒഴിവ്‌.
നാലാംക്ലാസ്‌ പാസാകണം. ലൈറ്റ്‌, ഹെവി മോട്ടോര്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ വേണം. ബാഡ്ജും വേണം. ബാഡ്ജ്‌ ലൈസന്‍സ്‌ എടുത്തിട്ട്‌ മൂന്നുവര്‍ഷം പൂര്‍ത്തിയാകണം.
18-35 വയസ്സ്‌. ഈ കോര്‍പറേഷനില്‍ ആറുമാസം താല്‍ക്കാലിക സര്‍വീസുള്ളവര്‍ക്ക്‌ ആ കാലയളവ്‌ ഉയര്‍ന്ന പ്രായത്തില്‍ ഇളവ്‌ അനുവദിക്കും.
അപേക്ഷ ഓലൈനായോ മുകളില്‍പ്പറഞ്ഞ വിലാസത്തിലോ അപേക്ഷിക്കാം.
1 | 2 | 3  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കുടുംബശ്രീയില്‍ വിവിധ ഒഴിവുകള്‍
ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ്
ഇ.എസ്.ഐയില്‍ ക്ലാര്‍ക്ക്
കുസാറ്റില്‍ പ്രോജക്‌ട് ഒഴിവ്‌
കോസ്‌റ്റ് ഗാര്‍ഡില്‍ അസി. കമാന്‍ഡന്‍റ്‌, യാന്ത്രിക്‌
നാവിക അക്കാദമിയില്‍ ഒഴിവ്‌