ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നഴ്‌സിങ് ഓഫീസര്‍, ടെക്‌നോളജിസ്റ്റ്, സൂപ്പര്‍വൈസര്‍, പ്രഫസര്‍, സീനിയര്‍ റസിഡന്‍റ് തുടങ്ങി വിവിധ തസ്‌തികകളിലായി 172 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ വിഭാഗത്തിലെയും ഒഴിവുകള്‍: അസിസ്റ്റന്‍റ് പ്രെഫസര്‍ - റേഡിയോ തെറാപ്പി (ക്ലിനിക്കല്‍ ഓങ്കോളജി), റേഡിയോ ഡയഗ്‌നോസിസ്, കാന്‍സര്‍ സര്‍ജറി, പത്തോളജി, ലബോറട്ടറി മെഡിസിന് - മൂന്ന് ഒഴിവുകള്‍ വീതം. അസോസിയേറ്റ് പ്രെഫസര്‍ ഇന്‍ മെഡിക്കല്‍ ഫിസിക്‌സ് - ഒരൊഴിവ്. മെഡിക്കല്‍ ഫിസിസ്റ്റ് - മൂന്നൊഴിവ്.സീനിയര്‍ റസിഡന്‍റുമാര്‍ - റേഡിയോ തെറാപ്പി (ഓങ്കോളജി), റേഡിയോ ഡയഗ്‌നോസിസ്, കാന്‍സര്‍ സര്‍ജറി, പത്തോളജി, ലാബ്. മെഡിസിന്‍, അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ മെഡിസിന്‍ - മൂന്ന് ഒഴിവുകള്‍ വീതം. ജൂനിയര്‍ റസിഡന്‍റ് - 9 ഒഴിവ്. സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ - നാല് ഒഴിവ് (നഴ്‌സിങ് സിസ്റ്റര്‍ക്ക് തത്തുല്യം). ശമ്പളം: 5500-9000 രൂപ. നഴ്‌സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്‌സ്): 102 ഒഴിവുകള്‍. ശമ്പളം: 5000-8000 രൂപ. (8) ടെക്‌നോളജിസ്റ്റ് (RT): 12 ഒഴിവുകള്‍. ശമ്പളം: 5000-8000 രൂപ. സീനിയര്‍ ടെക്‌നോളജിസ്റ്റ് (RT): 4 ഒഴിവ്. ശമ്പളം: 5500-9000 രൂപ. ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ (RT): ഒരൊഴിവ്. ശമ്പളം: 6500-10500 രൂപ. കൂടുതല്‍ വിവരങ്ങള്‍ www.dsci.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാഫോറവും ഈ സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 8. വിലാസം: Director, Delhi State Cancer Institute, Dilshad Garden, Delhi110095, India. . |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |