സി-ഡിറ്റിന്‍റെ വെബ് സര്‍വ്വീസ് ടീമിലേക്ക് വെബ് ഡിസൈനര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. പ്രതിമാസ പ്രതിഫലം പതിനായിരം രൂപ.
ബിരുദധാരികളും വെബ് ഡിസൈനിങ്ങില്‍ അഞ്ച് വര്‍ഷ പരിചയമുള്ളവരുമാകണം. പ്രവൃത്തി പരിചയം സംബന്ധിച്ച വിശദാംശങ്ങള്‍ www.cdit.org വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയും ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഏപ്രില്‍ മൂന്നിന് രാവിലെ 10.30മുതല്‍ ഒരു മണിവരെ തിരുവനന്തപുരത്ത് തിരുവല്ലം ചിത്രാജ്ഞലി ഹില്‍സിലുള്ള സി-ഡിറ്റ് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
|