ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ സ്വകാര്യ സ്ഥാപനം താഴെപ്പറയുന്ന തസ്‌തികകളില്‍ നിയമനത്തിനായി ഒ.ഡി.ഇ.പി.സി. വഴി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു.
1. ഫിനാന്‍സ് എക്‌സിക്യൂട്ടീവ്: എം.ബി.എ. (ഫിനാന്‍സ്) 25-32 വയസ്സ്, 3-4 വര്‍ഷം പ്രവൃത്തിപരിചയം. ഫിനാന്‍സ് സംബന്ധമായ എല്ലാ ജോലികളിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
2. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്: എം.ബി.എ. (മാര്‍ക്കറ്റിങ്), 25-32 വയസ്സ്, 3-4 വര്‍ഷം പ്രവൃത്തിപരിചയം. മാര്‍ക്കറ്റിങ്ങിലുള്ള പ്രാവീണ്യം.
3. കൗണ്ടര്‍ സെയില്‍സ് സ്റ്റാഫ്: ബിരുദം/ ഡിപ്ലോമ, 25-32 വയസ്സ്, 3-4 വര്‍ഷം പ്രവൃത്തിപരിചയം. ഇന്‍ഡസ്ട്രിയല്‍/ ഓട്ടോമോട്ടീവ്/ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ കൗണ്ടര്‍ സെയില്‍സിലുള്ള പ്രാവീണ്യം.
4. കാമ്പസ് ബോസ്: ബിരുദം/ ഡിപ്ലോമ, 25-32 വയസ്സ്, 4-3 വര്‍ഷം മിലിട്ടറി സര്‍വ്വീസ് (നിര്‍ബന്ധം), 300 ല്‍ കുറയാത്ത ജീവനക്കാരെ നിയന്ത്രിക്കുന്നതിനുള്ള പ്രാവീണ്യം.
ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകള്‍. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ odepc.rediffmail.com എന്ന ഇ-മെയില്‍ ഐ.ഡിയില്‍ മാര്‍ച്ച് 31നകം ലഭിക്കത്തക്ക രീതിയില്‍ അയയ്ക്കണം. www.odepc.org (what is new) എന്ന വെബ്‌സൈറ്റില്‍ മറ്റ് വിവരങ്ങള്‍ ലഭ്യമാണ്.
|