ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനം താഴെ പറയുന്ന തസ്‌തികകളില്‍ നിയമനത്തിനായി ഒ.ഡി.ഇ.പി.സി. വഴി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു.
1. ഹെവി ഡ്യൂട്ടി ഡ്രൈവര്‍: യു.എ.ഇ. ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസന്‍സ് (7 ടണ്‍/അതില്‍ കൂടുതല്‍) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
2. ലൈറ്റ് ഡ്യൂട്ടി ഡ്രൈവര്‍: യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് (3 ടണ്‍/അതില്‍ കൂടുതല്‍) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
3. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: എക്‌സല്‍, എം.എസ്.ഡബ്ല്യു വെയര്‍ ഹൗസിങ് ഓപ്പറേഷന്‍സ് സോഫ്റ്റ് വെയറില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. വയസ്സ് 30 വരെ.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, തൊഴില്‍പരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.
വിലാസം: ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്, അമ്പലത്ത്‌മുക്ക്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം-695035, കേരള. മാര്‍ച്ച് 31 നകം അപേക്ഷിക്കണം.
|