പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗസ്റ്റ്‌ ഇന്‍സ്ട്രക്ടര്‍
പട്ടികജാതി വികസന വകുപ്പിന്‍റെ മദ്ധ്യമേഖല ട്രെയിനിംഗ്‌ ഇന്‍സ്പെക്ടറുടെ കീഴിലുള്ള ഐ.റ്റി.സി.കളിലേക്ക്‌ സോഷ്യല്‍ സ്റ്റഡീസ്‌ പഠിപ്പിക്കുന്നതിന്‌ ഗസ്റ്റ്‌ ഇന്‍സ്ട്രക്ടര്‍മാരെ തെരെഞ്ഞെടുക്കുന്നു.

കോട്ടയത്തെ മധുരവേലി, മാടപ്പള്ളി, എസ്‌.പി.കോളനി, നെടുങ്കാവുവയല്‍, എറണാകുളത്തെ ഇടപ്പള്ളി, തൃശൂരിലെ പുല്ലൂറ്റ്‌, എങ്കക്കാട്‌, ഇടത്തിരുത്തി, നടത്തറ, ഹെര്‍ബര്‍ട്ട് നഗര്‍, എരുമപ്പെട്ടി, വി.ആര്‍.പുരം ഐ.റ്റി.സി.കളിലേക്കാണ് ഇന്‍സ്ട്രക്ടര്‍മാരെ തെരെഞ്ഞെടുക്കുന്നത്.

ഇതിനായുള്ള ഇന്‍റര്‍വ്യൂ ഏപ്രില്‍ എട്ടിന്‌ രാവിലെ 11 മണിക്ക്‌ എറണാകുളം ജില്ലയിലെ പാലാരിവട്ടം പുതിയ റോഡിലെ ഇടപ്പള്ളി ഐ.ടി.സി.യില്‍ നടത്തും. ധനതത്വശാസ്ത്രം, സോഷ്യോളജി, ബിസിനസ്‌ മാനേജ്മെന്‍റ് വിഷയങ്ങളില്‍ ഏതെങ്കിലും ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം.

കൂടാതെ ബി.എഡും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. രാവിലെ 10 മണിക്ക്‌ പാലാരിവട്ടം പുതിയറോഡിലുള്ള ഇടപ്പളളി ഐ.റ്റി.സി.യില്‍ അപേക്ഷയും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്‍ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പും സഹിതം നേരിട്ടു ഹാജരാകണം. വിവരത്തിന്‌ 0481 - 2399362 അല്ലെങ്കില്‍ 0484 - 2335377 നമ്പരില്‍ ബന്ധപ്പെടണം.
കൂടുതല്‍
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
എയര്‍മെന്‍ തെരഞ്ഞെടുപ്പിന്‌ അപേക്ഷ ക്ഷണിച്ചു
ഡപ്യൂട്ടി ജനറല്‍ മാനേജര്‍
ഐ.ഡി.ബി.ഐയില്‍ അവസരം
വനിതാ ഇന്‍സ്ട്രക്ടര്‍
എല്‍.ഐ.സി.യില്‍ ഡവലപ്‌മെന്‍റ് ഓഫീസര്‍