വായുസേനയിലെ ടെക്‌നിക്കല്‍/നോണ്‍ ടെക്‌നിക്കല്‍ ട്രേഡുകളില്‍ എയര്‍മെന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ ജില്ലയില്‍, ജില്ലാ ആശുപത്രിക്കു സമീപമുള്ള രംഗ മന്ദിരത്തില്‍ ഏപ്രില്‍ 11ന് നടക്കുന്ന മെഗാ റിക്രൂട്ട്‌മെന്‍റ് റാലിയിലൂടെയാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.
1987 ജൂലായ് ഒന്നിനും 1991 സെപ്റ്റംബര്‍ 30നും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, ഫിസിക്സ്, ഗണിതശാസ്ത്രം എന്നിവയുള്‍പ്പെട്ട പ്ലസ്‌ടുവോ തത്തുല്യ പരീക്ഷയോ കുറഞ്ഞത് അമ്പതു ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം.
അല്ലെങ്കില്‍ അംഗീകൃത പോളിടെക്‌നിക്കില്‍നിന്ന് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബെയില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്‍റേഷന്‍ എന്നീ വിഷയങ്ങളിലൊന്നില്‍ ഡിപ്ലോമ നേടിയിരിക്കണം.
യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അറ്റസ്റ്റുചെയ്ത മൂന്ന് പകര്‍പ്പുകള്‍, ഏഴ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ എന്നിവസഹിതം ഏപ്രില്‍ ഒമ്പതിന് രാവിലെ പത്തുമണിക്ക് ക്യാമ്പില്‍ റിപ്പോര്‍ട്ടു ചെയ്യണം. അപേക്ഷാഫോറം അന്നേദിവസം വിതരണം ചെയ്യും.
ഏപ്രില്‍ പതിനൊന്നിനാണ് റിക്രൂട്ട്‌മെന്‍റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍മെന്‍ സെലക്ഷന്‍ സെന്‍റര്‍, നമ്പര്‍-1, കബന്‍ റോഡ്, ബാംഗ്ലൂര്‍-1 എന്ന വിലാസത്തില്‍ സമീപിക്കുക. ഫോണ്‍: 080-25592199.
|