പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡപ്യൂട്ടി ജനറല്‍ മാനേജര്‍
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 12000 - 15325 രൂപ ശമ്പള സ്കെയിലില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്‌ ) ഒരു സ്ഥിരം ഒഴിവ്‌ നിലവിലുണ്ട്‌.

യോഗ്യത, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ / ഓട്ടോമൊബെയില്‍ എഞ്ചിനീയറിംഗ്‌ ഇവയിലേതെങ്കിലുമുള്ള ബിരുദം, എം.ബി.എ (മാര്‍ക്കറ്റിംഗ്‌) ബിരുദവും 15 വര്‍ഷത്തെ ജോലി പരിചയവും. അഞ്ച്‌ വര്‍ഷത്തെ ജോലിപരിചയം എം.ബി.എ ബിരുദം ലഭിച്ചതിനുശേഷമുള്ളതായിരിക്കണം.

പ്രായം2008 ഫെബ്രുവരി 29 ന്‌ 45 വയസ്സ്‌ കവിയാന്‍ പാടില്ല. നിയമാനുസരണമുള്ള വയസ്സിളവ്‌ അനുവദനീയം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച്‌ 22 നകം തൊട്ടടുത്തുള്ള പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ട്‌ ഹാജരായി പേര്‌ രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി കൂടി ഹാജരാക്കണമെന്ന്‌ ഡിവിഷണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍
ഐ.ഡി.ബി.ഐയില്‍ അവസരം
വനിതാ ഇന്‍സ്ട്രക്ടര്‍
എല്‍.ഐ.സി.യില്‍ ഡവലപ്‌മെന്‍റ് ഓഫീസര്‍
നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകര്‍
ട്രെയിനര്‍ ഒഴിവ്
വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ